Monday, August 26, 2019 Last Updated 7 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 02.57 PM

സര്‍ക്കാര്‍ കുഴിച്ച കുഴിയില്‍ വീണുവെന്ന് ശബരിമല കര്‍മ്മസമിതി; സമരം നിലച്ചതില്‍ സ്വയം വിമര്‍ശനം

Sabarimala Karmasamithi

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തിനെതിരായ സമരം നിര്‍ത്തിയതില്‍ ശബരിമല കര്‍മ്മസമിതിയുടെ സ്വയം വിമര്‍ശനം. മൂന്ന് മാസമായി സമരം നടക്കുന്നില്ലെന്നും സര്‍ക്കാര്‍ കുഴിച്ച കുഴിയില്‍ സമരക്കാര്‍ വീണുവെന്നും സമിതിയുടെ സ്വയം വിമര്‍ശനം. മൂന്ന് മാസമായി സമരങ്ങള്‍ നിലച്ചിരിക്കുകയാണ്. യുവതീ പ്രവേശനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയില്ലെങ്കില്‍ ഇതുവരെ നടത്തിയ സമരങ്ങള്‍ വെറുതെ ആകുമെന്നും ശബരിമല കര്‍മ്മസമിതിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം.

കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്കെതിരെ നിരവധി കേസുകള്‍ വന്നത് സമരങ്ങള്‍ക്ക് തടസമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പന്തളത്ത് ചേര്‍ന്ന യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍ കുമാറാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. നിര്‍ജീവമായ സമരപരിപാടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ സമിതി തീരുമാനിച്ചു. നിയമനിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനും സമിതി തീരുമാനിച്ചു.

തെരഞ്ഞെടുപ്പിന് ശേഷവും സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റാത്ത സാഹചര്യത്തില്‍ ശക്തമായ ശക്തമായ തുടര്‍ സമരം വേണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സ്വാമി ചിദാനന്ദപുരി പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി അനുകൂലമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറിച്ചായാല്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW