Tuesday, August 20, 2019 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 12.59 PM

റിയൽമി എക്‌സ് സ്മാർട്ഫോൺ ഇന്ത്യയിലേക്ക്

realme x has been announced to launch in india

റിയൽമി എക്‌സ് സ്മാർട്ഫോൺ ജൂലൈ 15 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽവച്ച് ഇന്ത്യയിൽ അവതരിപ്പിക്കും. ഈ വർഷം മേയിൽ ചൈനയിൽ റിയൽമി എക്സ് കമ്പനി പുറത്തിറക്കിയിരുന്നു. പോപ് അപ് സെൽഫി ക്യാമറ, ഫുൾ സ്ക്രീൻ അമോൾഡ് ഡിസ്‌പ്ലേ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.

റിയൽമി എക്സിന്റെ വില ഇന്ത്യയിൽ 18,000 ആയിരിക്കുമെന്നാണ് റിയൽമി സിഇഒ മാധവ് സേഠ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ വിപണികൾക്കുവേണ്ടി പ്രത്യേകമായി രൂപകൽപന ചെയ്ത പ്രത്യേക പതിപ്പ് വേരിയന്റും റിയൽമി എക്‌സിനുണ്ടാകും. ചൈനയിൽ പുറത്തിറക്കിയ ഫോണിലെ ഫീച്ചറുകളെക്കാൾ വ്യത്യസ്തമായിരിക്കും ഇന്ത്യൻ വെർഷനെനന് അദ്ദേഹം പറഞ്ഞു. ഫോണിന്റെ ഇന്ത്യയിലെ വില എത്രയാണെന്നും ചടങ്ങിൽവച്ച് പ്രഖ്യാപിക്കും.

റിപ്പോർട്ട് പ്രകാരം 1,499 യുവാൻ (ഏകദേശം 15,000 രൂപ) ആണ് ചൈനയിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വേരിയന്റിന്റെ വില. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വേരിയന്റിന് 1,599 യുവാനും (ഏകദേശം 16,0000), 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള വേരിയന്റിന് 1,799 യുവാനും (ഏകദേശം 18,000) ആണ് വില. 6.5 ഫുൾ എച്ച്ഡി പ്ലസ് ബെസൽ ലെസ് അമോൾഡ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്.

പോപ് അപ് സെൽഫി ക്യാമറ 16 മെഗാപിക്സലാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 710 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. ഗൂഗിളിന്റെ ഏറ്റവും പുതിയ പതിപ്പായ ആൻഡ്രോയിഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണിന്റെ പ്രവർത്തനം. പുറകിൽ 48 എംപി, 5 എംപിയുടെ ഇരട്ട ക്യാമറയാണ്. 3,765 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ. ഫാസ്റ്റ് ചാർജിങ് ടെക്നോളജിയായ വോക്കോ 3.0 സപ്പോർട്ടോടുകൂടിയതാണ് ബാറ്ററി.

Ads by Google
Ads by Google
Loading...
TRENDING NOW