Monday, August 26, 2019 Last Updated 9 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 12.24 PM

ആര്‍.എസ്.എസ് നല്‍കിയ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധിക്ക് ജാമ്യം

uploads/news/2019/07/319411/rahul-gandhi'.jpg

മുംബൈ : ആര്‍.എസ്.എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ മുംബൈ കോടതി രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. ആക്ടിവിസ്റ്റ് ഗൗരി ലങ്കേഷിന്റെ കൊലപാതകം ബി.ജെ.പി ആര്‍.എസ്.എസ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തി സംസാരിച്ചതിന്റെ പേരിലാണ് രാഹുലിനെതിരെ ആര്‍.എസ്.എസ് അപകീര്‍ത്തി കേസ് നല്‍കിയത്. 'ബിജെപി-ആര്‍എസ്എസ് പ്രത്യയ ശാസ്ത്രത്തിന് എതിരെ ആരെങ്കിലും സംസാരിച്ചാല്‍ അവര്‍ സമ്മര്‍ദ്ദത്തിന് ഇരയാകുന്നു, മര്‍ദ്ദിക്കപ്പെടുന്നു, ആക്രമിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു' എന്നായിരുന്നു രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം.

2017 ലായിരുന്നു സംഭവം. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന്റെ പേരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ധ്രുതിമാന്‍ ജോഷിയാണ് കോടതിയെ സമീപിച്ചത്. രാഹുലിന് പുറമേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരിക്കും എതിരെയും പരാതി ഉയര്‍ന്നിരുന്നു.

എന്നാല്‍, വ്യക്തികള്‍ നടത്തിയ പരാമര്‍നത്തിന് പാര്‍ട്ടി കക്ഷിയാകേണ്ടതില്ലെന്ന് പറഞ്ഞ് ഇവര്‍ക്ക് എതിരെയുള്ള പരാതി കോടതി തള്ളിയിരുന്നു. താന്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അപകീര്‍ത്തി കേസില്‍ കോടതിയില്‍ ഹാജരായശേഷം മാധ്യമങ്ങളോട് സംസാരിക്കവേ രാഹുല്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW