Thursday, August 22, 2019 Last Updated 2 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 12.45 PM

കോടതിവിധി നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ പരാതി നല്‍കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ; സമവായത്തിലൂടെ പ്രശ്‌നം പരിഹാരത്തിന് ശ്രമമെന്ന് മുഖ്യമന്ത്രി

malankara orthodox church

കോട്ടയം/തിരുവനന്തപുരം: മലങ്കര സഭാ സ്വത്ത് തര്‍ക്കകേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിയമനടപടിക്കൊരുങ്ങി ഓര്‍ത്തഡോക്‌സ് സഭ. സുപ്രീം കോടതി 2017 ജൂലായ് മൂന്നിന് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് കോടതിയെ സമീപിക്കുമെന്ന് സഭാ കതോലിക്കാ ബാവ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ പറഞ്ഞു.

ഓര്‍ത്തഡോക്ട് സഭയ്ക്ക് അനുകൂലമായി വിധി വന്നിട്ടും നടപ്പാക്കിത്തരേണ്ടവര്‍ അത് ചെയ്യുന്നില്ല. പിറവം പള്ളിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യു ടേണ്‍ എടുത്തു. തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങളൊന്നും എല്‍.ഡി.എഫ് പാലിച്ചില്ല. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവ ആവശ്യപ്പെട്ടു.

കട്ടച്ചിറ, വാരിക്കോലി പള്ളികളുമായി ബന്ധപ്പെട്ട വിധി നടപ്പാക്കാന്‍ വൈകുന്നതിനില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരില്‍ കടുത്ത ഭാഷയില്‍ താക്കീത് നല്‍കിയിരുന്നു. കേരള സര്‍ക്കാര്‍ നിയമത്തിനു മുകളിലാണോ എന്ന് വിമര്‍ശിച്ച ജസ്റ്റീസ് അരുണ്‍ മിശ്ര, വിധി നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറി ജയിലില്‍ കിടക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.

അതേസമയം, സഭാ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെത് ഒരേ സമീപനം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സമവായത്തിലൂടെ വിധി നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Ads by Google
Thursday 04 Jul 2019 12.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW