Saturday, August 24, 2019 Last Updated 41 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 12.30 PM

ബാലപീഡന വിവരം മറച്ചുവെച്ചുവെന്ന കേസ്: കര്‍ദിനാള്‍ ഒസ്‌വാള്‍ഡ് ഗ്രേഷ്യസിനും സഹായമെത്രാന്മാര്‍ക്കുമെതിരായ തുടര്‍ നടപടി കോടതി തടഞ്ഞു

തങ്ങളുടെ പരാതിയോട് കര്‍ദിനാള്‍ അനുകൂലമായി പ്രതികരിച്ചില്ലെന്ന് കുടുംബം ഈ വര്‍ഷം ആദ്യം പരാതി ഉയര്‍ത്തിയിരുന്നു.
Cardinal Gracias

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്ന ആരോപണത്തില്‍ ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഒസ്‌വാള്‍ഡ് ഗ്രേഷ്യസിനും മറ്റ് സഹായ മെത്രാന്മാര്‍ക്കും എതിരായ നടപടികള്‍ ബോംബെ ഹൈക്കോടതി തടഞ്ഞു. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഫാ.ലോറന്‍സ് ജോണ്‍സണ്‍ 2015ല്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ വൈദികനെതിരായ പരാതി ആര്‍ച്ച്ബിഷപിന് അറിയാമായിരുന്നുവെന്നും 2015 നവംബര്‍ 30ന് ആര്‍ച്ച്ബിഷപ് റോമിലേക്ക് പോകുന്നതിന് മുന്‍പ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ താന്‍ റോമിലെത്തിയ ശേഷം സഹായ മെത്രാന്‍ ജോണ്‍ റോഡ്രിഗസിനെ വിളിച്ച് പോക്‌സോ നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ കുടുംബം ഇതിനകം തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു. മറ്റൊരു സഹായ മെത്രാന്‍ സാവിയോ ഡൊമിനിക് ഫെര്‍ണാണ്ടസ് ഈ സമയം സ്ഥലത്തുണ്ടായിരുന്നില്ലെന്നും ആര്‍ച്ച്ബിഷപ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

കുട്ടിയുടെ കുടുംബം 2015 നവംബര്‍ 30ന് പോലീസില്‍ പരാതി നല്‍കിയെന്നും ഡിസംബര്‍ രണ്ടിന് പ്രതിയായ വൈദികന്‍ അറസ്റ്റിലായെന്നും റെക്കോര്‍ഡില്‍ വ്യക്തമാക്കുന്നുവെന്നും ആര്‍ച്ച്ബിഷപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ആര്‍ച്ച്ബിഷപിന്റെ വാദം പരിഗണിച്ചാണ് കോടതി തുടര്‍ നടപടികള്‍ തടഞ്ഞത്.

തങ്ങളുടെ പരാതിയോട് കര്‍ദിനാള്‍ അനുകൂലമായി പ്രതികരിച്ചില്ലെന്ന് കുടുംബം ഈ വര്‍ഷം ആദ്യം പരാതി ഉയര്‍ത്തിയിരുന്നു. ഇത് പരിഗണിച്ച പ്രത്യേക പോക്‌സോ കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ബിഷപുമാര്‍ക്കെതിരായ നടപടി തടഞ്ഞ ഹൈക്കോടതി, ഇവര്‍ക്കെതിരായ ആക്ഷേപത്തിലെ വ്യക്തമായി എഴുതി നല്‍കാന്‍ പോലീസിനും കുടുംബത്തിനും നിര്‍ദേശവും നല്‍കി.

കുട്ടിക്കും കുടുംബത്തിനും എല്ലാ പിന്തുണയും കര്‍ദിനാള്‍ ഗ്രേഷ്യസ് നല്‍കിയിരുന്നുവെന്നും അതിരൂപതയില്‍ നിന്നുള്ള ഒരു വൈദികനും ആനിമേറ്ററും വീട്ടിലെത്തി പിതാവുമായി സംസാരിച്ചതാണെന്നും കര്‍ദിനാളിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. പോലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചതോടെ തന്റെ അധികാരമനുസരിച്ച് വൈദികനെതിരെ നടപടികള്‍ സ്വീകരിച്ചതാണെന്നും കര്‍ദിനാള്‍ അറിയിച്ചു.

Ads by Google
Thursday 04 Jul 2019 12.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW