Thursday, July 04, 2019 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 11.58 AM

പി.സി ജോര്‍ജിനിത് തിരിച്ചടികളുടെ കാലം, ജനപക്ഷത്തിന് പോയത് മൂന്ന് പഞ്ചായത്തുകള്‍; ഒപ്പം നിന്നവരാരും വിട്ടുപോകില്ലെന്നും മറ്റു കാര്യങ്ങള്‍ കാലം തെളിയിക്കുമെന്നും പി.സി

uploads/news/2019/07/319407/p-c.jpg

ഈരാറ്റുപേട്ട : പി.സി ജോര്‍ജിന് ഇപ്പോള്‍ തിരിച്ചടികളുടെ കാലമാണ്. ഒരറ്റത്തു നിന്നും തുടങ്ങിയ തിരിച്ചടി ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനപക്ഷം എന്‍.ഡിഎ മുന്നണിയെ പിന്തുണച്ചിരുന്നു. എന്‍.ഡി.എ ഘടകകക്ഷിയായി മുന്നോട്ട് പോവാനുള്ള ജനപക്ഷത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നേതാക്കളും ജനപ്രതിനിധികളും പാര്‍ട്ടി വിടുന്നത്.

പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റും ജനപക്ഷം നേതാവുമായ പ്രസാദ് തോമസ് ജനപക്ഷം ബന്ധമവസാനിപ്പിച്ചു എന്നതാണ് ഏറ്റവും പുതിയത്. ഇന്‍ി യു.ഡി.എഫിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് പ്രസാദിന്റെ തീരുമാനം.

പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരണം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പേ ജനപക്ഷത്തിന് നഷ്ടമായിരുന്നു. ജനപക്ഷം ഭരിച്ചിരുന്ന തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ജനപക്ഷത്തിലെ ലീന ജോര്‍ജും ജനപക്ഷ അംഗവും യു.ഡി.എഫിനോടൊപ്പം സഹകരിക്കാന്‍ തീരുമാനിച്ചതോടെയാണ് അവിടെ ഭരണം നഷ്ടമായത്. ഇതിനിടെയാണ് പൂഞ്ഞാര്‍ പ്രസിഡന്റായ പ്രസാദ് തോമസും ജനപക്ഷം വിടാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏവരെയും ഞെട്ടിച്ചാണ് പി.സി ജോര്‍ജ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ മുന്നണികളുടെ പിന്തുണയൊന്നുമില്ലാതെ ഒറ്റക്ക് മത്സരിച്ച് വിജയിച്ചത്. ആ ജനപക്ഷത്തിനിപ്പോള്‍ സ്വന്തം നിയോജക മണ്ഡലമായ പൂഞ്ഞാറില്‍ പോലും ഒരു പഞ്ചായത്തിലും ഭരണമില്ലാത്ത അവസ്ഥയിലേയ്ക്ക് ജനപക്ഷം മാറി. സ്വതന്ത്ര അംഗമായാണ് പ്രസാദ് തോമസ് വിജയിച്ചത്. അതുകൊണ്ടു തന്നെ പ്രസാദ് തോമസിനെ അയോഗ്യപ്പെടുത്താന്‍ പരാതി നല്‍കാനും ജനപക്ഷത്തിന് കഴിയില്ല.

ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെ മൂന്ന് അംഗങ്ങളാണ് ആദ്യം ജനപക്ഷം വിട്ട് യു.ഡി.എഫിനൊപ്പം ചേര്‍ന്നത്. ഇതിന് പിന്നാലെ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെ മൂന്ന് അംഗങ്ങള്‍ യു.ഡി.എഫിനൊപ്പം ചേരുകയായിരുന്നു.

അതേസമയം, തന്നോടൊപ്പം പാര്‍ട്ടിയില്‍ ഉണ്ടായിരുന്നവരാരും തന്നെ വിട്ടു പോകില്ലെന്നും ജനപ്രതിനിധികള്‍ ആയവരെ പലരും സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായുള്ള പ്രസ്താവനകള്‍ മാത്രമാണ് പുറത്തു വരുന്നത്. മറ്റു കാര്യങ്ങളൊക്കെ കാലം തെളിയിക്കുമെന്നും അപ്പോള്‍ ബാക്കി കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW