Saturday, August 24, 2019 Last Updated 4 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 11.35 AM

ശബരിമലയെ കലാപഭൂമിയാക്കി മാറ്റി സുപ്രീം കോടതി വിധി നടപ്പിലാകുമെന്ന ഭരണഘടനാപരമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ സര്‍ക്കാരിനെതിരെ യുദ്ധം നയിച്ചവര്‍ എവിടെ?, രൂക്ഷ വിമര്‍ശനവുമായി പി രാജീവ്

face book post

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ മറികടക്കാന്‍ തല്‍ക്കാലം കേന്ദ്ര സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താനാവില്ലെന്നാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ തിരുവനന്തപുരം എംപി ശശി തരൂരാണ് ശബരിമലയെ കുറിച്ച് ചോദ്യം ഉന്നയിച്ചത്. സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ വിഷയം സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണെന്ന് പറയുന്നു. ഇപ്പോള്‍ ശബരിമലയുടെ പേരില്‍ സംസ്ഥാനത്തെ കലാപ ഭൂമിയാക്കിവര്‍ക്ക് നേരെ ചോദ്യങ്ങള്‍ ഉയര്‍ത്തി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം നേതാവ് പി രാജീവ്.

സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്ന് നിലപാടെടുത്ത ഇടതുപക്ഷ സര്‍ക്കാരിനെതിരെ യുദ്ധം നയിച്ചവര്‍ എവിടെയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ്.

പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ചോദ്യവും ഉത്തരവും നോക്കു.

സംസ്ഥാന നിയമം കൊണ്ടു വന്ന് സുപ്രീം കോടതി വിധി മറികടക്കണമെന്ന് പറയുന്ന പാര്‍ടിയുടെ എം.പിയാണ് കേന്ദ്ര നിയമം കൊണ്ടു വരുമോ എന്ന ചോദ്യം ഉന്നയിക്കുന്നത്. ഏതറ്റം വരെയും പോയി ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ ,സുപ്രീം കോടതി വിധിയെ മറികടക്കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച പാര്‍ടിയുടെ മന്ത്രിയാണ് മറുപടി നല്‍കിയിരിക്കുന്നത്.

സുപ്രീം കോടതി വിധിയില്‍ നിയമനിര്‍മ്മാണ സഭക്ക് ഒന്നും ചെയ്യാനില്ലെന്നാണ് ഒറ്റ വാചക മറുപടിയുടെ ലളിത മലയാളം. ശബരിമലയെ കലാപഭൂമിയാക്കി മാറ്റി സുപ്രീം കോടതി വിധി നടപ്പിലാകുമെന്ന ഭരണഘടനാപരമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ സര്‍ക്കാരിനെതിരെ യുദ്ധം നയിച്ചവര്‍ എവിടെ?

Ads by Google
Thursday 04 Jul 2019 11.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW