Thursday, August 22, 2019 Last Updated 18 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 11.17 AM

നിര്‍മല സീതാരാമന്റെ ബജറ്റ് അവതരണം; നാളെ പിറക്കുക പുതു ചരിത്രം; 48 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോക്‌സഭയില്‍ പെണ്‍ശബ്ദം ബജറ്റ് വായിക്കും

budget presentation

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം ഊഴത്തിലെ ആദ്യ ബജറ്റ് അവതരണം നാളെ നടക്കും. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. തന്റെ ആദ്യ ബജറ്റവതരണത്തിലൂടെ ഒരുപിടി നേട്ടങ്ങള്‍ കൂടിയാണ് നിര്‍മല സീതാരാമന്‍ നേടുന്നത്. ഇന്ദിരാ ഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയാണ് നിര്‍മല സീതാരാമന്‍. കൂടാതെ മുഴുവന്‍സമയ വനിതാധനമന്ത്രി അവതരിപ്പിക്കുന്ന ആദ്യ ബജറ്റുമാണിത്.

1970 ഫെബ്രുവരി 28നായിരുന്നു ഇന്ദിരഗാന്ധി ബജറ്റ് അവതരിപ്പിച്ചത്. ധനമന്ത്രി ആയിരുന്ന മൊറാര്‍ജി ദേശായി രാജി വെച്ചതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ധനകാര്യമന്ത്രാലയത്തിന്റെ അധിക ചുമതല ഏറ്റെടുത്തത്. ഇതെ തുടര്‍ന്ന് ബജറ്റും അവര്‍ തന്നെ അവതരിപ്പിക്കുകയായിരുന്നു.

നീണ്ട 48 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു വനിത ബജറ്റ് അവതരിപ്പിക്കുന്നത്. നികുതിയിളവ് പരിധി ഉയര്‍ത്തുമെന്ന പ്രതീക്ഷയോടെയാണ് നിര്‍മല സീതീരാമന്‍ അവതരിപ്പിക്കുന്ന ബജറ്റിനെ രാജ്യത്തെ മധ്യവര്‍ഗം കാത്തിരിക്കുന്നത്. അഞ്ചുലക്ഷം രൂപ വരെ വരുമാനമുളളവരുടെ നികുതിയിലെ റിബേറ്റ് പ്രഖ്യാപനമായിരുന്നു തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ കയ്യടി നേടിയ ഒന്ന്.

ഈ റിബേറ്റിനു പകരം അടിസ്ഥാന നികുതിയിളവ് പരിധി ഇപ്പോഴുളള രണ്ടര ലക്ഷത്തില്‍ നിന്ന് ഉയര്‍ത്തുമോ എന്നതാണ് ഇടത്തരക്കാരും ശമ്പളക്കാരുമെല്ലാം നിര്‍മല സീതാരാമനോട് ചോദിക്കുന്നത്. പക്ഷേ, രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ നികുതിളവ് പരിധി ഉയര്‍ത്താനുളള ധൈര്യം ധനമന്ത്രി കാണിക്കാന്‍ ഇടയില്ലെന്ന് വിലയിരുത്തുന്നു സാമ്പത്തിക വിദഗ്ധര്‍.

Ads by Google
Ads by Google
Loading...
TRENDING NOW