Saturday, August 24, 2019 Last Updated 18 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 10.41 AM

രാജ്കുമാറിനെ ഉരുട്ടിക്കൊന്ന സംഭവം; ഇടുക്കി എസ്പിക്ക് എതിരെ കടുത്ത നടപടി, തല്‍സ്ഥാനത്തു നിന്നും നീക്കും, പുതിയ ചുമതലയില്ല

custody death

തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ കേരള പോലീസ് വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ്. സംഭവത്തില്‍ ഇടുക്കി എസ് പിക്കെതിരെ നടപടിക്ക് ഒരുങ്ങുന്നു. എസ്പി കെ ബി വേണുഗോപാലിനെ തല്‍സ്ഥാനത്തു നിന്നും നീക്കും. തത്കാലത്തേക്ക് പുതിയ ചുമതല നല്‍കില്ല. എസ്പിക്ക് എതിരെ കടുത്ത നടപടി ഉണ്ടാകാനാണ് സാധ്യത. അന്വേഷണ സംഘം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍.

അതേസമയം കേസില്‍ രാജ്കുമാറിന് ക്രൂരമായ മര്‍ദ്ദനമുറകള്‍ നേരിടേണ്ടി വന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്കുമാറിനെ അന്യായമായി തടങ്കലില്‍ വെച്ച് പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ജൂണ്‍ 12ന് വൈകുന്നേരം അഞ്ച് മണിമുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയ 15ാം തീയതി വരെ രാജ്കുമാറിനെ കസ്റ്റഡിയില്‍ വെച്ച് അതിക്രൂരമായി മര്‍ദ്ദിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സംഭവത്തില്‍ നാല് പ്രതികളാണുള്ളത്. ഇതില്‍ ഒന്നും നാലും പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയായ മറ്റ് രണ്ട് പേരുടെ അറസ്റ്റ് ഇനിയും നടക്കാനുണ്ട്. നാല് പ്രതികളും ചേര്‍ന്നാണ് രാജ്കുമാറിനെ അതിക്രൂരമായി മര്‍ദ്ദിച്ചത്. സ്‌റ്റേഷന്‍ രേഖകള്‍ അടക്കം പലതും െ്രെകംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. സ്‌റ്റേഷന്‍ രേഖകളിലും കൃത്രിമം നടന്നിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ് കുമാറിന്റെ ഇരു കാലുകളിലും കാല്‍ പാദങ്ങളിലും ക്രൂരമായി മര്‍ദ്ദനമേറ്റു. കേസിലെ നാലാം പ്രതിയും പോലീസ് െ്രെഡവറുമായ സജീവ് ആന്റണി വണ്ടിപ്പെരിയാറില്‍ വെച്ചാണ് രാജ്കുമാറിനെ മര്‍ദ്ദിച്ചത്. ഈ സമയത്ത് അവിടെയുണ്ടായിരുന്ന എസ്‌ഐ സാബു മര്‍ദ്ദനം തടയാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥരും രാജ്കുമാറിനെ സ്‌റ്റേഷനിലെത്തിച്ച് കാലിലും കാല്‍വെള്ളയിലും ലാത്തിക്കടിച്ചു. കാല്‍ പിന്നിലേക്ക് വലിച്ച് വെച്ച് ക്രൂര മര്‍ദ്ദനത്തിനിരയാക്കി.

മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനിലയിലായെങ്കിലും രാജ്കുമാറിന് ചികിത്സ നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. ചികിത്സ ലഭിക്കാതായതോടെ ന്യുമോണിയ ബാധിതനായ രാജ്കുമാര്‍ മരിക്കുകയായിരുന്നു. ഇതോടെയാണ് പോലീസുകാര്‍ക്കെതിരെ കേസ് എടുത്തത്.

Ads by Google
Thursday 04 Jul 2019 10.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW