Saturday, August 24, 2019 Last Updated 18 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 10.23 AM

വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ബന്ധുവായ യുവതി ബലാത്സംഗ പരാതി നല്‍കി; മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് കേസുകള്‍; ഒടുവില്‍ നിരപരാധിത്വം തെളിഞ്ഞു; കോടതിയെ പോലും ഞെട്ടിച്ച സംഭവം ഇങ്ങനെ

fake case

മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിയായ ആളെ വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധിയെന്ന് കണ്ടെത്തി കോടതി വിട്ടയച്ചു. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി രാജുവാണ് ഒടുവില്‍ സത്യം തെളിഞ്ഞ് പുറത്തെത്തിയത്. യുവതി രാജുവിനെതിരെ നല്‍കിയ പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ തെളിയിച്ചു, ഇതോടെയാണ് രാജുവിന്റെ മോചനം സാധ്യമായത്.

രാജുവിന്റെ ബന്ധുകൂടിയായ യുവതി വ്യക്തി വൈരാഗ്യം തീര്‍ക്കാനായാണ് രാജുവിനെതിരെ പരാതി നല്‍കിയത്. യുവതിക്കും മൂന്ന് മക്കള്‍ക്കും കുടുംബവീട്ടില്‍ താമസിക്കാനുള്ള സൗകര്യം രാജു ഒരുക്കി കൊടുത്തിരുന്നു. ആദ്യം തന്റെ ആറു വയസുകാരി മകളെ പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് ഏഴ് മാസത്തെ ജയില്‍ ജീവിതത്തിനൊടുവില്‍ രാജു കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചു.

ഒരു മാസത്തിന് പിന്നാലെ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി യുവതി പോലീസില്‍ പരാതി നല്‍കി. വീണ്ടും രാജു ജയിലിലായി, ജാമ്യമെടുക്കാന്‍ പോലും സാധിച്ചില്ല. എന്നാല്‍ പരാതിക്കാരിയുടെ അമ്മ തന്നെ രാജുവിന് അനുകൂലമായി കോടതിയില്‍ സാക്ഷി പറഞ്ഞു. ഇത് രാജുവിന് ഗുണമായി. യുവതി നിരത്തിയ വാദങ്ങള്‍ പൂര്‍ണമായും പിഴവാണെന്ന് തെളിയിക്കാന്‍ കോടതി രാജുവിന് അനുവദിച്ച അഭിഭാഷകനും കഴിഞ്ഞു.

Ads by Google
Thursday 04 Jul 2019 10.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW