Thursday, August 15, 2019 Last Updated 48 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 08.02 AM

'രാഹുല്‍ഗാന്ധി അസ്സലുളളവനാണ്, തറവാടിയാണ്, വാക്കിനു വ്യവസ്ഥ ഉളളവനാണ്; വയനാട് മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് ഏക അഭിലാഷം; അല്ലലും അലട്ടുമില്ലാത്ത വിശ്രമജീവിതം ആശംസിക്കുന്നു'

 face book post

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി രാജിവെച്ചിരുന്നു. ഇത് വിശദീകരിച്ച് അദ്ദേഹം പുറത്തുവിട്ട കത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തുന്നുണ്ട്. ഇതിനിടെ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ ജയശങ്കര്‍. രാഹുല്‍ഗാന്ധി അസ്സലുളളവനാണ്, തറവാടിയാണ്. വാക്കിനു വ്യവസ്ഥ ഉളളവനാണ്. പറഞ്ഞാല്‍ പറഞ്ഞ പോലെ ചെയ്യുന്ന പ്രകൃതമാണ്. രാഹുല്‍ഗാന്ധി രാജിയില്‍ ഉറച്ചു നിന്നു. ലോക്‌സഭയിലെ പാര്‍ട്ടി ലീഡറാകാന്‍ വിസമ്മതിച്ചു. ഏക്കേ ആന്റണി മുതല്‍ ഹൈബി ഈഡന്‍ വരെ കേണപേക്ഷിച്ചിട്ടും മനസു മാറ്റിയില്ല. അതാണ് അന്തസ്സ്. അതാണ് ആഭിജാത്യമെന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

രാഹുല്‍ഗാന്ധി അസ്സലുളളവനാണ്, തറവാടിയാണ്. വാക്കിനു വ്യവസ്ഥ ഉളളവനാണ്. പറഞ്ഞാല്‍ പറഞ്ഞ പോലെ ചെയ്യുന്ന പ്രകൃതമാണ്.

മേയ് 23ന് തെരഞ്ഞെടുപ്പ് ഫലം എതിരായപ്പോള്‍ രാഹുല്‍ മുന്‍പിന്‍ നോക്കാതെ രാജി പ്രഖ്യാപിച്ചു. പ്രവര്‍ത്തകരുടെയും ആരാധകരുടെയും സമ്മര്‍ദ്ദം മൂര്‍ച്ഛിക്കുമ്പോള്‍ രാജി പിന്‍വലിക്കും, രാജ്യത്തോടുളള കടമ മുന്‍നിര്‍ത്തി പാര്‍ട്ടിയെ നയിക്കും എന്നാണ് മലയാള മനോരമ പോലും പ്രവചിച്ചത്.

എന്നാല്‍, രാഹുല്‍ഗാന്ധി രാജിയില്‍ ഉറച്ചു നിന്നു. ലോക്‌സഭയിലെ പാര്‍ട്ടി ലീഡറാകാന്‍ വിസമ്മതിച്ചു. ഏക്കേ ആന്റണി മുതല്‍ ഹൈബി ഈഡന്‍ വരെ കേണപേക്ഷിച്ചിട്ടും മനസു മാറ്റിയില്ല. അതാണ് അന്തസ്സ്! അതാണ് ആഭിജാത്യം!!

ഇനിയുള്ള കാലം വയനാട് എംപി മാത്രമായിരിക്കാനാണ് രാഹുലിന് താല്പര്യം. മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് ഏക അഭിലാഷം.

രാഹുല്‍ഗാന്ധിക്ക് അല്ലലും അലട്ടുമില്ലാത്ത വിശ്രമജീവിതം ആശംസിക്കുന്നു. പുതിയൊരു പ്രസിഡന്റിന്റെ കീഴില്‍ കോണ്‍ഗ്രസ് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുന്നതു കാണാനും ആഗ്രഹിക്കുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW