Friday, August 23, 2019 Last Updated 49 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 07.44 AM

കാമുകനും അമ്മയും ചേര്‍ന്ന് മകളെ കൊലപ്പെടുത്തിയത് അവിഹിതബന്ധം ചോദ്യം ചെയ്തതോടെ; തെളിവെടുപ്പില്‍ യാതൊരു കൂസലുമില്ലാതെ ക്രൂര കൊലപാതകം വിശദീകരിച്ച് ഇരുവരും; തല്ലാന്‍ പാഞ്ഞടുത്ത് നാട്ടുകാര്‍

nedumangad murder

തിരുവനന്തപുരം: നെടുമങ്ങാട് അമ്മയും കാമുകനും ചേര്‍ന്ന് പതിനാറ്കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അമ്മയും കാമുകനുമായുള്ള അവിഹിത ബന്ധത്തിനെതിരെ സംസാരിച്ചതിനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പുറത്തെത്തുന്ന വിവരം.

സംഭവത്തില്‍ പ്രതികളായ മഞ്ജുഷയെയും അനീഷിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും തെളിവെടുപ്പിനെത്തിച്ചു. ഈ സമയം നാട്ടുകാര്‍ കൈയ്യേറ്റശ്രമം നടത്തിയത് തര്‍ക്കത്തിനിടയാക്കി.

നെടുമങ്ങാട് പാറണ്ടോട് സ്വദേശിയാണ് മഞ്ജുഷ. 16കാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തിയ കേസില്‍ മഞ്ജുഷയെയും അനീഷിനെയും കൊല നടന്ന വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചതായിരുന്നു ഇവരെ. സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മഞ്ജുഷയും കാമുകനും ചേര്‍ന്ന് പൊട്ടക്കിണറ്റില്‍ തള്ളുകയായിരുന്നു. 10-ാം തീയതി വൈകുന്നേരം ആറരയോടെയാണ് കൊലപാതകം നടന്നത്.

അമ്മയുടെ അവിഹിതബന്ധത്തെ മകള്‍ എതിര്‍ത്തിരുന്നു. സംഭവ ദിവസവും ഇതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ഇതോടെ മഞ്ജുഷ മകളെ അടിച്ച് കട്ടിലിലിട്ടു.

തുടര്‍ന്ന് കൈകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇത് കണ്ട് നിന്ന അനീഷ് തുണി ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടി മരിച്ചുവെന്ന് ഉറപ്പായതോടെ ഇരുവരും ചേര്‍ന്ന് മൃതദേഹം ബൈക്കില്‍ കയറ്റി അനീഷിന്റെ വീട്ടില്‍ എത്തിച്ചു. രാത്രി ഒമ്പതരയോടെ പിന്‍വശത്തെ കുറ്റിക്കാട്ടിലൂടെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുവന്നു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന വഴിയരുകിലെ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തി.

തെളിവെടുപ്പിലുടെനീളം കൂസലില്ലാതെ കൊലപാതകം വിശദീകരിച്ച ഇരുവരെയും തല്ലാന്‍ സ്ത്രീകളടക്കം പാഞ്ഞെത്തി. കൊലയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക് പോയ ഇരുവരെയും 19 ദിവസത്തിന് ശേഷമാണ് പിടികൂടിയത്.

Ads by Google
Thursday 04 Jul 2019 07.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW