Monday, August 19, 2019 Last Updated 3 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.38 AM

സാജന്‍മാര്‍ക്കു നരകം തീര്‍ക്കുമ്പോഴും നേതാക്കള്‍ക്ക്‌ 'ഇവിടം സ്വര്‍ഗമാണ്‌'

uploads/news/2019/07/319355/k5.jpg

ഓണംകേറാമൂലയിലെ ഒരു പാലം മുതല്‍ കോടാനുകോടികളുടെ ടൗണ്‍ഷിപ്‌ വരെ, കേവലമൊരു റോഡിനു വീതി കൂട്ടുന്നതു മുതല്‍ വിമാനത്താവളത്തിന്റെ അനന്തസാധ്യതകള്‍ വരെ...പദ്ധതികള്‍ പ്ലാന്‍ ചെയ്യുകയും പ്രഖ്യാപിക്കും മുമ്പേ ഭൂമി വാങ്ങിക്കൂട്ടുകയും ചെയ്യുന്ന രാഷ്‌ട്രീയ-റിയല്‍ എസ്‌റ്റേറ്റ്‌ ലോബി കേരളത്തെ സ്വന്തം സ്വര്‍ഗമാക്കുന്നു. ജീവിതസമ്പാദ്യമത്രയും ചെലവഴിച്ച്‌, നാട്ടിലൊരു സംരംഭം സ്വപ്‌നം കണ്ട പാറയില്‍ സാജന്‍മാര്‍ക്കു ചുവപ്പുനാടകൊണ്ടു കഴുത്തില്‍ കുരുക്കിടുന്നവര്‍, നാളത്തെ വികസനത്തിന്റെ ഇന്നത്തെ മൊത്തക്കച്ചവടക്കാരാകുന്നു.
കടലില്ലാത്ത കോട്ടയത്ത്‌, വേമ്പനാട്ട്‌ കായലില്‍ തുറമുഖം വരുന്നുവെന്നു കേട്ടപ്പോള്‍ സന്തോഷിച്ചതു നാട്ടുകാര്‍ മാത്രമായിരുന്നില്ല, ജില്ലയൊന്നടങ്കമായിരുന്നു. എന്നാല്‍, നാട്ടകത്തെ ഈ പോര്‍ട്ടിന്റെ സാധ്യത നാട്ടുകാരറിയും മുമ്പേ ജില്ലയിലെ ഒരു പ്രമുഖനേതാവിന്റെ മനസില്‍ ലഡു പൊട്ടിയിരുന്നു. നിര്‍ദിഷ്‌ടപദ്ധതിപ്രദേശത്തു നിര്‍മാണമാരംഭിക്കും മുമ്പേ ചുളുവിലയ്‌ക്കു നേതാവ്‌ വാങ്ങിക്കൂട്ടിയത്‌ 50 ഏക്കറോളം തരിശുപാടശേഖരം!
നാട്ടകം പോര്‍ട്ടെന്നു ജനം കേള്‍ക്കും മുമ്പ്‌, ഈ പ്രദേശത്തേക്കൊരു റോഡ്‌ പോലുമില്ലായിരുന്നു. വെറുതേ കൊടുത്താല്‍പോലും ഭൂമി ആര്‍ക്കും വേണ്ടാത്ത കാലം. പൂര്‍ണതോതിലല്ലെങ്കിലും തുറമുഖം പ്രവര്‍ത്തനമാരംഭിച്ചതോടെ പ്രദേശത്തു ഭൂമിവില കുതിച്ചുയര്‍ന്നു. അനുബന്ധപ്രദേശങ്ങളെന്ന നിലയില്‍ വയലുകള്‍ വ്യാപകമായി നികത്തപ്പെട്ടു. സെന്റിനു ലക്ഷങ്ങളാണിപ്പോള്‍ ഇവിടെ ഭൂമിവില. കോട്ടയം നഗരത്തില്‍, കോടിമതയ്‌ക്കു സമീപം മൊബിലിറ്റി ഹബ്‌ സ്‌ഥാപിക്കുമെന്ന പ്രഖ്യാപനം കൂടിയായതോടെ, ആര്‍ക്കും വേണ്ടാതിരുന്ന 200 ഏക്കറോളം തരിശുപാടശേഖരം രാഷ്‌ട്രീയനേതാക്കള്‍ ബിനാമി പേരില്‍ വാങ്ങിക്കൂട്ടി.
വിനോദസഞ്ചാരികള്‍ക്ക്‌ ഏറെ പ്രിയങ്കരമായ കുട്ടനാട്ടിലെ ആര്‍ ബ്ലോക്കില്‍ ഒരുകാലത്ത്‌ 250-ല്‍ ഏറെ കുടുംബങ്ങള്‍ വസിച്ചിരുന്നു. ഇപ്പോഴുള്ളതു 30-ല്‍ താഴെ കുടുംബങ്ങള്‍ മാത്രം. അടിസ്‌ഥാനസൗകര്യങ്ങള്‍ ഇനിയുമെത്താത്തതിനാല്‍ അവരും ദ്വീപ്‌ വിട്ടുപോകാന്‍ വഴിതേടുന്നു. തെങ്ങുകൃഷി ഉള്‍പ്പെടെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ടൂറിസം ലോബി കണ്ണുവച്ച ആര്‍ ബ്ലോക്കില്‍ നാട്ടുകാര്‍ക്കു നില്‍ക്കക്കള്ളിയില്ലാത്ത അവസ്‌ഥയാണ്‌.
കുടിവെള്ളവും ശുചീകരണസംവിധാനങ്ങളുമൊരുക്കാതെ, വര്‍ഷത്തില്‍ ഏറിയപങ്കും മലിനജലം കെട്ടിക്കിടക്കുന്ന ഇവിടെനിന്നു നാട്ടുകാരെ പുകച്ചു പുറത്തുചാടിക്കുകയാണ്‌ അധികൃതരുടെയും രഹസ്യ അജന്‍ഡ.
85 വര്‍ഷം മുമ്പ്‌, കായല്‍രാജാവ്‌ ജോസഫ്‌ മുരിക്കനുള്‍പ്പെടെ എട്ടു കുടുംബങ്ങള്‍ ചേര്‍ന്ന്‌ വേമ്പനാട്ട്‌ കായലില്‍ ചെളികുത്തി നിര്‍മിച്ച ഭൂമിയാണ്‌ ആര്‍ ബ്ലോക്ക്‌. 10.75 കിലോമീറ്റര്‍ ചുറ്റളവില്‍, 1450 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന വിശാലമായ കായല്‍നിലം.
ജലനിരപ്പില്‍നിന്നു രണ്ടര മീറ്ററോളം താഴ്‌ന്നുകിടക്കുന്ന ഇവിടെ 600 ഏക്കറോളം ടൂറിസം മാഫിയകള്‍ കൈക്കലാക്കിയെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പു വിവാദങ്ങളില്‍ കുരുങ്ങിയ, ഉന്നത രാഷ്‌ട്രീയബന്ധമുള്ള ഒരു സ്വാമിയടക്കമുള്ള പ്രമുഖര്‍ ബിനാമി പേരില്‍ ഇവിടെ ഭൂമി സ്വന്തമാക്കി.
ഏക്കറിനു മൂന്നുലക്ഷത്തില്‍ താഴെ വിലയുണ്ടായിരുന്ന ഇവിടെ 10 ലക്ഷം രൂപ വരെ നല്‍കിയാണു പലരും ഭൂമി വാങ്ങിക്കൂട്ടിയത്‌. ആര്‍. ബ്ലോക്കിന്റെ മനോഹാരിതയില്‍ ടൂറിസം മാഫിയ കണ്ണുവച്ചതോടെ, കൃഷിഭൂമിക്കു ചരമക്കുറിപ്പെഴുതപ്പെട്ടു.
തൃശൂരിലെ പുഴയ്‌ക്കല്‍ പാടത്ത്‌ 2000-നു ശേഷമാണു വികസനം എത്തിനോക്കാന്‍ തുടങ്ങിയത്‌. കിന്‍ഫ്ര പാര്‍ക്ക്‌ ഉള്‍പ്പെടെ വമ്പന്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ്‌ പദ്ധതികള്‍ വരുന്നെന്നു കേട്ടതോടെ ആര്‍ക്കും വേണ്ടാതെകിടന്ന പാടങ്ങള്‍ക്കു തീപിടിച്ച വിലയായി.
വിമാനത്താവളത്തിനു പരിഗണിക്കുന്ന പ്രദേശംകൂടിയാണെന്നു വാര്‍ത്ത വന്നതോടെ സ്വകാര്യസംരംഭകര്‍ തള്ളിക്കയറി. പറഞ്ഞവിലയ്‌ക്ക് കണ്ണടച്ചു സ്‌ഥലംവാങ്ങിയവരൊക്കെ പിന്നീടു ലക്ഷപ്രഭുക്കളായി. എന്നാല്‍, വിമാനത്താവളം മാത്രം വന്നില്ല! ഏക്കര്‍ കണക്കിനു നെല്‍വയല്‍ നികത്തി, പുഴയ്‌ക്കല്‍ പ്രദേശത്തു കൂറ്റന്‍ കെട്ടിടങ്ങളാണുയര്‍ന്നത്‌. 2006-ല്‍ 1.6 ലക്ഷം ചതുരശ്രയടിയില്‍ സ്വകാര്യ കണ്‍വെന്‍ഷന്‍ സെന്ററും വന്നതോടെ സെന്റിനു വില 40 ലക്ഷം വരെയായി.
തൃശൂര്‍ ജില്ലയിലെ പുത്തൂര്‍ നിവാസികളുടെ അനുഭവവും വ്യത്യസ്‌തമല്ല. ഇവിടെ സുവോളജിക്കല്‍ പാര്‍ക്ക്‌ വരുന്നുവെന്ന രഹസ്യം പരക്കുന്നതിനു മുമ്പേ രാഷ്‌ട്രീയക്കാരും സില്‍ബന്ധികളും അതിനടുത്ത സ്‌ഥലങ്ങള്‍ ചുളുവിലയ്‌ക്കു കൈക്കലാക്കി. അതു മറിച്ചുവിറ്റവര്‍ ഇന്നു കോടീശ്വരന്മാരാണ്‌. പാര്‍ക്ക്‌ യാഥാര്‍ഥ്യമാകുന്നതോടെ ഭൂമിവില ഇനിയുമുയരും.
പൂങ്കുന്നം-കുറ്റൂര്‍ എം.എല്‍.എ. റോഡ്‌ വരുന്നതു പാടത്തിനു നടുവിലൂടെയാണെന്നു രാഷ്‌ട്രീയനേതാക്കളാണ്‌ ആദ്യമറിഞ്ഞത്‌. അതോടെ, റിയല്‍ എസ്‌റ്റേറ്റുകാര്‍ക്കു മുമ്പേ അവര്‍ രംഗത്തിറങ്ങി. കിട്ടാവുന്നത്ര പാടശേഖരം സ്വന്തമാക്കി. കൂടിയ വിലയ്‌ക്കു മറിച്ചുവിറ്റു.
കൈയേറ്റക്കാര്‍ക്കെതിരേ കര്‍ശനനിലപാട്‌ പ്രഖ്യാപിക്കുകയും മൂന്നാറില്‍ അതിനു തുടക്കം കുറിക്കുകയും ചെയ്‌ത ഇടതുമുന്നണി ഭരിക്കുമ്പോള്‍തന്നെയാണു സംസ്‌ഥാനത്തെ വിനോദസഞ്ചാരമേഖലകളില്‍ ഭൂമികൈയേറ്റവും ബിനാമി ഇടപാടുകളും വ്യാപകമായത്‌. തെക്കന്‍ കശ്‌മീര്‍ എന്നറിയപ്പെടുന്ന മൂന്നാറില്‍, ഭരണകക്ഷിയിലെ ഒരു ഉന്നതന്റെ ബന്ധുവിനുള്ള വന്‍കിട റിസോര്‍ട്ട്‌ മോടി പിടിപ്പിച്ചത്‌ ഈയിടെയാണ്‌. ഏലം പാട്ടഭൂമിയില്‍ അനധികൃത ഹട്ടുകള്‍ നിര്‍മാണഘട്ടത്തിലുമാണ്‌.
സി.പി.എമ്മിലെ മറ്റൊരു പ്രമുഖന്റെ സഹോദരനു മൂന്നാറില്‍ പലയിടങ്ങളിലായി ഏക്കറുകളുണ്ട്‌. മുമ്പു സര്‍ക്കാര്‍ പിടിച്ചെടുത്ത ഈ സ്‌ഥലങ്ങളില്‍ പലതും ഈ ഭരണകാലത്തു "തിരിച്ചുപിടിച്ചു". മറ്റൊരു നേതാവിന്റെ ബന്ധുക്കളുടെ പേരില്‍ ഒറ്റമുറി വീടുകള്‍ ഉണ്ടായിരുന്ന സ്‌ഥലത്ത്‌ ഇപ്പോള്‍ ബഹുനില ഹോട്ടലുകളാണ്‌. പലതിനും കെട്ടിട നമ്പര്‍ ലഭിച്ചതും ഈ സര്‍ക്കാരിന്റെ കാലത്താണ്‌.
ആദിവാസിമേഖലയായ കാന്തല്ലൂരില്‍ ഒരു ഐ.ജി. ഏക്കറുകള്‍ സ്വന്തമാക്കിയതു വിരമിക്കുന്നതിനു തൊട്ടുമുമ്പാണ്‌. കേരളാ കോണ്‍ഗ്രസിലെ ഒരു പ്രമുഖനേതാവിനു കാന്തല്ലൂര്‍, പെരുമലയില്‍ ഗ്രാന്‍ഡിസ്‌ കൃഷിയുണ്ട്‌.
വാഗമണ്‍ കണ്ണങ്കുളം ഭാഗത്തു മൊട്ടക്കുന്നുകള്‍ വാങ്ങിക്കൂട്ടിയിരിക്കുന്നതു സി.പി.എമ്മിലെ ഒരു പ്രമുഖന്റെ മക്കളാണ്‌. മറ്റൊരു പ്രമുഖന്റെ സഹോദരിയുടെ പേരില്‍ നാരകംകുഴി തഴയക്കാനം ഭാഗത്ത്‌ ഏക്കറുകളുണ്ട്‌. ഒരു കോണ്‍ഗ്രസ്‌ നേതാവിന്റെ മരുമകനു വനത്തോടു ചേര്‍ന്ന്‌ ബഹുനില ഹോട്ടലുള്ളതു തേക്കടിയിലാണ്‌.
സംസ്‌ഥാനമെമ്പാടും ഇങ്ങനെ രാഷ്‌ട്രീയ-ഭൂമാഫിയ ബന്ധത്തിന്റെ പ്രത്യക്ഷതെളിവുകള്‍ ഏറെയുണ്ടെങ്കിലും അതേറ്റവും ശക്‌തമായി തുടരുന്നതു മലബാര്‍ മേഖലയിലാണ്‌. പറക്കമുറ്റാത്ത രണ്ടു കുരുന്നുകളെയും ഭാര്യയേയും അനാഥരാക്കി സാജന്‍ പാറയിലെന്ന പ്രവാസി സംരംഭകന്‍ ജീവനൊടുക്കിയ അതേ നാട്ടില്‍ രാഷ്‌ട്രീയനേതാക്കളുടെ ബന്ധുക്കളും വേണ്ടപ്പെട്ടവരും ഭൂമിയില്‍ നിക്ഷേപമിറക്കി ലാഭം കൊയ്യുന്നു.
അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണു വടക്കന്‍ കേരളത്തിന്റെ സ്വപ്‌നപദ്ധതിയെന്നു വിശേഷിപ്പിക്കപ്പെടുന്ന, നിര്‍ദിഷ്‌ട മലബാര്‍ റിവര്‍ ക്രൂയിസ്‌ ടൂറിസം. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി നദികളും കാസര്‍ഗോഡ്‌ ജില്ലയിലെ തേജസ്വനി, ചന്ദ്രഗിരി നദികളും വലിയപറമ്പ കായല്‍ തുടങ്ങിയ ജലാശയങ്ങളുള്‍ക്കൊള്ളിച്ച്‌ വന്‍മുതല്‍മുടക്കോടെയാണു സര്‍ക്കാരിന്റെ ഈ പുതിയ പദ്ധതി.
മലബാറില്‍ ഏറ്റവും കൂടുതല്‍ ഭൂപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതി മുന്നില്‍ക്കണ്ടു നടന്ന ഭൂമിയിടപാടുകള്‍ക്കു കൈയും കണക്കുമില്ല. കേന്ദ്രസര്‍ക്കാരിന്റെയും പങ്കാളിത്തമുള്ള ഈ പദ്ധതി മുന്നില്‍ക്കണ്ട്‌ ഒരു മന്ത്രിപുത്രന്റെ ഉടമസ്‌ഥതയില്‍ അഴീക്കലില്‍ ആരംഭിച്ച വന്‍ റിസോര്‍ട്ട്‌ പദ്ധതിയുടെ പങ്കാളി മുംബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബി.ജെ.പി. ബന്ധമുള്ള സംരംഭകനാണ്‌. കൂട്ടുകച്ചവടത്തില്‍ രാഷ്‌ട്രീയവൈരം മാറിനിന്നു.

(തുടരും)

തയാറാക്കിയത്‌ ജോയ്‌ എം. മണ്ണൂര്‍, ഷാലു മാത്യു, കെ. സുജിത്ത്‌, ജി. ഹരികൃഷ്‌ണന്‍, എം.എസ്‌. സന്ദീപ്‌.

Ads by Google
Thursday 04 Jul 2019 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW