Friday, August 23, 2019 Last Updated 58 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.34 AM

അധ്യക്ഷനെ തേടി കോണ്‍ഗ്രസ്‌; കടിഞ്ഞാണേന്തി ഗാന്ധികുടുംബം

uploads/news/2019/07/319323/d3.jpg

ന്യൂഡല്‍ഹി : ഗാന്ധി - നെഹ്‌റു കുടുംബത്തില്‍നിന്നല്ലാത്ത നേതാവ്‌ കോണ്‍ഗ്രസിനെ നയിക്കുകയെന്ന അപൂര്‍വതയ്‌ക്കാണു രാഹുലിന്റെ രാജിയോടെ കളമൊരുങ്ങുന്നത്‌. ഗാന്ധി - നെഹ്‌റു കുടുംബത്തില്‍ നിന്നാരേയും അധ്യക്ഷ സ്‌ഥാനത്തേക്കു പരിഗണിക്കേണ്ടതില്ലെന്നാണ്‌ രാഹുല്‍ മുന്നോട്ടുവച്ച നിര്‍ദേശം. പുതിയ അധ്യക്ഷനെ കണ്ടെത്തുന്ന നടപടിയില്‍ ഇടപെടില്ലെന്നും രാഹുല്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.
നയിക്കാന്‍ ഗാന്ധി - നെഹ്‌റു കുടുംബത്തില്‍ നിന്നൊരാള്‍ എന്നതാണ്‌ ആധുനിക കോണ്‍ഗ്രസിന്റെ ആപ്‌തവാക്യം. രണ്ട്‌ തവണ മാത്രമേ പുറത്തുനിന്ന്‌ അധ്യക്ഷ സ്‌ഥാനത്തേക്ക്‌ നേതാക്കളെത്തിയിട്ടുള്ളൂ. ഇത്തവണ അധ്യക്ഷനായി പുറത്തുനിന്നുള്ള നേതാവിനെ തെരഞ്ഞെടുത്താലും കടിഞ്ഞാണ്‍ ഗാന്ധി - നെഹ്‌റു കുടുംബത്തിന്റെ കൈകളില്‍ തന്നെ ഭദ്രമായിരിക്കും.
യു.പി.എ അധ്യക്ഷയായി സോണിയ, ലോക്‌സഭയില്‍ രാഹുല്‍, ഉത്തര്‍പ്രദേശിന്റെ സംഘടനാ ചുമതലയില്‍ പ്രിയങ്ക - അധ്യക്ഷ സ്‌ഥാനത്ത്‌ പകരക്കാരന്‍ ആരായാലും നിര്‍ണായക നീക്കങ്ങളും തീരുമാനങ്ങളും ഈ ത്രിമൂര്‍ത്തികളില്‍ തന്നെ കേന്ദ്രീകൃതമാകും. പാരമ്പര്യം ലംഘിച്ച്‌ തലപ്പത്ത്‌ പുറത്തുനിന്നൊരാളെ പ്രതിഷ്‌ഠിച്ചെന്നു പറയാനുമാകും.
പുതിയ അധ്യക്ഷനെ നിര്‍ദേശിക്കില്ലെന്നും കണ്ടെത്തുന്ന പ്രക്രിയയില്‍ ഇടപെടില്ലെന്നും പറയുമ്പോഴും ഇതിനായി അടുത്തയാഴ്‌ച യോഗം ചേരുന്ന പ്രവര്‍ത്തക സമിതിയില്‍ രാഹുലും അംഗമാണ്‌. പ്രവര്‍ത്തക സമിതിയാകട്ടെ രാഹുല്‍ നിയമിച്ചതുമാണ്‌. അധികാര കേന്ദ്രമായ ത്രിമൂര്‍ത്തികളുടെ മനസിലിരിപ്പ്‌ ഉള്‍ക്കൊണ്ട്‌ മാത്രമാകും തീരുമാനമെന്നു വ്യക്‌തം.
രാഹുല്‍ രാജി തീരുമാനത്തില്‍നിന്നു പിന്തിരിയാന്‍ സമ്മര്‍ദം ചെലുത്തി നാടുനീളെ പ്രകടനങ്ങളും ധര്‍ണയും നടന്നു. കോണ്‍ഗ്രസ്‌ ആസ്‌ഥാനത്തിന്‌ അകത്തും പുറത്തും നിരാഹാരവും പ്രകടനങ്ങളും അരങ്ങേറി. എന്നിട്ടും തീരുമാനം മാറ്റാതിരുന്നതോടെ സമ്മര്‍ദങ്ങള്‍ക്ക്‌ അടിമപ്പെടാത്ത നേതാവെന്ന ഇമേജ്‌ കൈവരിക്കാന്‍ സാധിച്ചെന്നാകും രാഹുലിന്റെ കണക്ക്‌ കൂട്ടല്‍.
പാര്‍ട്ടി സംഘടന സംവിധാനം താഴെത്തട്ടില്‍ തകര്‍ന്നു. നേതാക്കള്‍ക്കിടയിലെ തൊഴുത്തില്‍ കുത്ത്‌ വളര്‍ന്നു. പതിറ്റാണ്ടിലേറെയായി നേതൃസ്‌ഥാനത്തുള്ള രാഹുലിന്‌ ഇതില്‍ നിന്നൊന്നും ഒഴിഞ്ഞ്‌ മാറാനാവില്ല. ഇതെല്ലാം ഉള്‍ക്കൊണ്ട്‌ കൂടിയാണു രാജി.
തെരഞ്ഞെടുപ്പ്‌ തോല്‍വിയെ തുടര്‍ന്ന്‌ ഇന്ദിരാഗാന്ധി നടത്തിയതുപോലെ ഇന്ത്യാ പര്യടനത്തിന്‌ രാഹുല്‍ ലക്ഷ്യമിടുന്നുണ്ട്‌. എന്നാല്‍ മഹാരാഷ്‌ട്ര, ഹരിയാന, ഡല്‍ഹി, ഝാര്‍ഖണ്ഡ്‌ എന്നിവിടങ്ങളിലേക്ക്‌ നിര്‍ണായക തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുകയാണ്‌. ഈ വെല്ലുവിളി നേരിടാന്‍ പാര്‍ട്ടിയെ ആര്‌ സജ്‌ജമാക്കുമെന്നതാണു കോണ്‍ഗ്രസില്‍ ഉയരുന്ന ചോദ്യവും ആശങ്കയും.

Ads by Google
Thursday 04 Jul 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW