Tuesday, August 20, 2019 Last Updated 17 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.34 AM

സുപ്രീം കോടതി വിധികള്‍ പ്രാദേശിക ഭാഷകളിലും

uploads/news/2019/07/319320/d7.jpg

ന്യൂഡല്‍ഹി : സുപ്രീം കോടതി വിധികള്‍ ഇനിമുതല്‍ പ്രാദേശിക ഭാഷകളിലും. ഹിന്ദി, ആസാമീസ്‌, കന്നഡ, മറാത്തി, ഒഡിയ, തെലുഗു എന്നീ ഭാഷകളിലാണ്‌ വിധികള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക.
ഇതിനുള്ള സംവിധാനമൊരുക്കാന്‍ ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ ബന്ധപ്പെട്ടവര്‍ക്ക്‌ അനുമതി നല്‍കി. നിലവില്‍ വിധികള്‍ പുറപ്പെടുവിക്കുന്നതും അത്‌ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതും ഇംഗ്ലീഷിലാണ്‌. വിധി പുറപ്പെടുവിക്കുന്ന അന്ന്‌ തന്നെയോ അല്ലെങ്കില്‍ തൊട്ടടുത്ത ദിവസമോ വിധി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ട്‌. എന്നാല്‍ പ്രാദേശിക ഭാഷകളിലുള്ള വിധികള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ ഒരാഴ്‌ചയെങ്കിലുമെടുക്കും.
കേരളാ ഹൈക്കോടതിയുടെ ഡയമണ്ട്‌ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കവെ 2017 ഒകേ്‌ടാബറില്‍ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദാണ്‌ ഈ ആശയം മുന്നോട്ടുവച്ചത്‌. വിധികള്‍ സാധാരണക്കാര്‍ക്ക്‌ വായിച്ചു മനസിലാക്കാന്‍ സൗകര്യപ്പെടും വിധം ഹൈക്കോടതികള്‍ വിധി അതത്‌ പ്രാദേശിക ഭാഷകളില്‍ക്കൂടി പ്രസിദ്ധീകരിക്കണമെന്നായിരുന്നു രാഷ്‌ട്രപതി പറഞ്ഞത്‌. ഇംഗ്ലീഷില്‍ വിധി പുറപ്പെടുവിച്ചാലും 24 മുതല്‍ 36 വരെ മണിക്കൂറിനുള്ളില്‍ അതിനുള്ള സൗകര്യമുണ്ടാക്കിയാല്‍ നല്ലതായിരിക്കുമെന്നും രാഷ്‌ട്രപതി പറഞ്ഞിരുന്നു.

Ads by Google
Thursday 04 Jul 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW