Tuesday, August 20, 2019 Last Updated 9 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.34 AM

'ശബരിമല'യില്‍ നിലപാട്‌ വ്യക്‌തമാക്കാതെ കേന്ദ്രം , 'വിഷയം സുപ്രീം കോടതിക്കു മുന്നില്‍'

uploads/news/2019/07/319318/d5.jpg

ന്യൂഡല്‍ഹി : ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാട്‌ വ്യക്‌തമാക്കാതെ കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ ശശി തരൂര്‍, ആന്റോ ആന്റണി എന്നിവരുടെ ചോദ്യങ്ങള്‍ക്ക്‌ "ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്‌" എന്ന ഒറ്റവരി മറുപടിയാണു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്‌ നല്‍കിയത്‌.
കോടതിവിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തുമോ, ഓര്‍ഡിനന്‍സ്‌ കൊണ്ടുവരുമോ, ഭരണഘടനാ ഭേദഗതിക്കു നടപടിയെടുക്കുമോ എന്നീ ചോദ്യങ്ങളാണ്‌ തരൂരും ആന്റോ ആന്റണിയും ഉന്നയിച്ചത്‌. നേരത്തേ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനായി എന്‍.കെ. പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ കൊണ്ടുവന്നെങ്കിലും സഭയില്‍ അവതരിപ്പിക്കാനായി നറുക്കുവീണില്ല.
ലോക്‌സഭയില്‍ നിലപാട്‌ വ്യക്‌തമാക്കേണ്ടിവരുമായിരുന്ന സാഹചര്യത്തില്‍നിന്നാണ്‌ അതോടെ കേന്ദ്ര സര്‍ക്കാര്‍ രക്ഷപ്പെട്ടത്‌.
ശബരിമല വിഷയത്തില്‍ ഭരണഘടനാ ഭേദഗതിയോ ഓര്‍ഡിനന്‍സോ കൊണ്ടുവരുമെന്നു തെരഞ്ഞെടുപ്പുവേളയില്‍ ബി.ജെ.പി. പ്രഖ്യാപിച്ചിരുന്നു. വിശ്വാസസംബന്ധമായ കാര്യങ്ങള്‍ക്കു ഭരണഘടനാപരമായ സംരക്ഷണം നല്‍കാന്‍ ശ്രമിക്കുമെന്ന വാഗ്‌ദാനത്തിലൂടെ ബി.ജെ.പിയുടെ പ്രകടനപത്രികയിലും ശബരിമല വിഷയം ഇടംപിടിച്ചിരുന്നു.
ശബരിമലയില്‍ സ്‌ത്രീകള്‍ക്കു പ്രായഭേദമെന്യേ ദര്‍ശനത്തിന്‌ അവകാശമുണ്ടെന്ന വിധി പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെടുന്ന ഹര്‍ജികള്‍ ഭരണഘടനാബെഞ്ച്‌ വിധിപറയാന്‍ മാറ്റിയിരിക്കുകയാണ്‌. ഇക്കാര്യമാണു രവിശങ്കര്‍ പ്രസാദ്‌ ചൂണ്ടിക്കാണിച്ചത്‌. ഇത്തരമൊരു മറുപടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അപമാനിച്ചെന്നു ശശി തരൂര്‍ ആരോപിച്ചു.

Ads by Google
Thursday 04 Jul 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW