Tuesday, August 20, 2019 Last Updated 8 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.34 AM

1,100 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ഭിക്കുഭായ്‌ എത്തി; മോഡിയെ കണ്ടു

uploads/news/2019/07/319317/d4.jpg

ന്യൂഡല്‍ഹി: "പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. 300-ല്‍ അധികം സീറ്റ്‌ നേടിയാല്‍ ഗുജറാത്തില്‍നിന്ന്‌ ഇന്ദ്രപ്രസ്‌ഥത്തിലേക്കു സൈക്കിള്‍ ചവിട്ടിയെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും."- തെരഞ്ഞെടുപ്പു പ്രഖ്യാപനവേളയില്‍, മോഡിയുടെ ജന്മനാടായ ഗുജറാത്തിലെ അമ്രേലി സ്വദേശി ഭിക്കുഭായ്‌ മനസിലുറപ്പിച്ച തീരുമാനം ഇന്നലെ യാഥാര്‍ഥ്യമായി.
ആയിരത്തിലധികം കിലോമീറ്റര്‍ താണ്ടി ഇന്ദ്രപ്രസ്‌ഥത്തിലെത്തിയ സ്വന്തം നാട്ടുകാരന്റെ നിശ്‌ചയദാര്‍ഢ്യത്തിനു മുന്നില്‍ മോഡി ശിരസു നമിച്ചു. കൂടിക്കാഴ്‌ചയുടെ ചിത്രങ്ങളടക്കം പോസ്‌റ്റ്‌ചെയ്‌ത്‌ ട്വിറ്ററില്‍ പ്രധാനമന്ത്രി അഭിനന്ദനക്കുറിപ്പും ഇട്ടു.
ഗുജറാത്തിലെ രാജ്‌കോട്ടില്‍നിന്ന്‌ നൂറു കിലോമീറ്ററോളം അകലെയാണ്‌ അമ്രേലി. ഇവിടെനിന്ന്‌ 17 ദിവസമെടുത്താണ്‌ ഭിക്കുഭായ്‌ 1,170 കിലോമീറ്റര്‍ താണ്ടിയത്‌.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. 303 പ്രതിനിധികളെ ലോക്‌സഭയിലെത്തിച്ചതും പ്രതിജ്‌ഞ പാലിക്കാന്‍ ഭിക്കുഭായ്‌ ഇറങ്ങിത്തിരിക്കുകയായിരുന്നു. ദിവസവും 70-80 കിലോമീറ്ററാണ്‌ താണ്ടിയത്‌. ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലുമായി ഇടവേളകള്‍.
പ്രധാനമന്ത്രി അഞ്ചുമിനിട്ട്‌ കൂടിക്കാഴ്‌ച അനുവദിച്ചതില്‍ അതിരറ്റ സന്തോഷം പങ്കുവച്ചാണ്‌ ഒടുവില്‍ ഭായ്‌ മടങ്ങിയത്‌. വാക്കു പാലിക്കാന്‍ ആര്‍ജ്‌ജവം കാട്ടിയ ഭിക്കുഭായ്‌യുടെ ഡല്‍ഹിയാത്ര പലര്‍ക്കും പ്രചോദനമാകട്ടെയെന്നു മോഡി ട്വീറ്റ്‌ചെയ്‌തു.

Ads by Google
Thursday 04 Jul 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW