Tuesday, August 20, 2019 Last Updated 8 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.33 AM

ഡെപ്യൂട്ടി സെക്രട്ടറി തലത്തില്‍ വിദഗ്‌ധരെ നിയമിക്കുന്നു

ന്യൂഡല്‍ഹി: ഉദ്യോഗസ്‌ഥ ശ്രേണിയില്‍ നിര്‍ണായക പ്രാധാന്യമുള്ള ഡെപ്യൂട്ടി സെക്രട്ടറി, ഡയറക്‌ടര്‍ തസ്‌തികകളില്‍ സ്വകാര്യ മേഖലയില്‍ നിന്നു നേരിട്ടു നിയമനത്തിനു കേന്ദ്രനീക്കം. തത്വത്തില്‍ തീരുമാനമായെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നു കേന്ദ്ര പഴ്‌സണല്‍ മന്ത്രി ജിതേന്ദ്ര സിങ്‌ ലോക്‌സഭയെ അറിയിച്ചു.
ഐ.എ.എസ്‌. അടക്കമുള്ള ഗ്രൂപ്പ്‌ എ സര്‍വീസ്‌ ഉദ്യോഗസ്‌ഥരും സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്‌ സര്‍വീസില്‍നിന്നു സ്‌ഥാനക്കയറ്റം ലഭിക്കുന്നവരും വഹിക്കുന്ന സുപ്രധാനതലത്തിലാണു സ്വകാര്യ മേഖലയില്‍നിന്നു നേരിട്ട്‌ 40 പേരെ നിയമിക്കുന്നതു പരിഗണിക്കുന്നത്‌.
സര്‍ക്കാര്‍ സര്‍വീസിനു പുറത്തുള്ള വൈദഗ്‌ധ്യം പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രണ്ടു വര്‍ഷം മുമ്പ്‌ ഇത്തരം നിയമനങ്ങള്‍ക്കു നിതി ആയോഗ്‌ ശിപാര്‍ശ ചെയ്‌തിരുന്നു. സവിശേഷ വൈദഗ്‌ധ്യം കണക്കിലെടുത്ത്‌ ഇത്തരം നിയമനങ്ങള്‍ മുമ്പു നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ജോയിന്റ്‌ സെക്രട്ടറി തലത്തില്‍ നിശ്‌ചിതകാല നിയമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അപേക്ഷ ക്ഷണിച്ചിരുന്നു.

Ads by Google
Thursday 04 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW