Wednesday, August 21, 2019 Last Updated 16 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.33 AM

മേഘാലയയില്‍ കല്‍ക്കരി ഖനനനിരോധനം നീക്കി

ന്യൂഡല്‍ഹി: മേഘാലയയില്‍ അഞ്ചുവര്‍ഷമായി തുടരുന്ന കല്‍ക്കരി ഖനനനിരോധനം സുപ്രീം കോടതി നീക്കി. അനധികൃതഖനനം തടയാത്തതിനു ദേശീയ ഹരിത ട്രിബ്യൂണല്‍ ചുമത്തിയ 100 കോടി രൂപയുടെ പിഴ അടയ്‌ക്കാനും ജസ്‌റ്റിസുമാരായ കെ.എം. ജോസഫ്‌, അശോക്‌ ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച്‌ മേഘാലയ സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
അനധികൃതമായി ഖനനം ചെയ്‌ത കല്‍ക്കരി പൊതുമേഖലാസ്‌ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡിനു കൈമാറണം. കല്‍ക്കരി ലേലം ചെയ്‌തു കിട്ടുന്ന തുക സംസ്‌ഥാനസര്‍ക്കാരിലേക്കു മുതല്‍ക്കൂട്ടാനും കോടതി ഉത്തരവിട്ടു. മേഘാലയയിലെ 24,000 കല്‍ക്കരി ഖനികളില്‍ ഭൂരിപക്ഷവും അനധികൃതമാണെന്നു ജുഡീഷ്യല്‍ കമ്മിഷന്‍ കണ്ടെത്തിയതിനേത്തുടര്‍ന്നു കഴിഞ്ഞ ജനുവരിയിലാണു ദേശീയ ഹരിത ട്രിബ്യൂണല്‍ സംസ്‌ഥാനസര്‍ക്കാരിനു 100 കോടി രൂപ പിഴ ചുമത്തിയത്‌.
ഖനികളിലേക്ക്‌ "എലിമാളം" എന്നു വിശേഷിപ്പിക്കപ്പെടുന്ന തുരങ്കങ്ങള്‍ തീര്‍ത്തുള്ള അനധികൃതഖനനം ജലസ്രോതസുകളെ ഉള്‍പ്പെടെ മലീമസമാക്കുന്നതില്‍ വന്‍പങ്ക്‌ വഹിക്കുന്നു.
കഴിഞ്ഞ ഡിസംബറില്‍ കിഴക്കന്‍ ജെയിന്‍ഷ്യാ മലനിരകളിലുള്ള അനധികൃതഖനിയില്‍ സമീപത്തുള്ള നദിയില്‍നിന്നു വെള്ളം കയറിയതിനേത്തുടര്‍ന്ന്‌ 15 തൊഴിലാളികള്‍ കുടുങ്ങിയിരുന്നു. ഇവരില്‍ രണ്ടുപേരുടെ മൃതദേഹം മാത്രമാണു കണ്ടെടുക്കാനായത്‌.

Ads by Google
Thursday 04 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW