Friday, August 23, 2019 Last Updated 53 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.33 AM

അഞ്ചു വര്‍ഷത്തിനിടെ സൈന്യം ഇല്ലാതാക്കിയത്‌ 800 ഭീകരരെ: കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അഞ്ച്‌ുവര്‍ഷത്തിനിടെ കശ്‌മീരില്‍ 800 തീവ്രവാദികളെ വധിച്ചതായി കേന്ദ്രസര്‍ക്കാര്‍. അതിര്‍ത്തിക്കുള്ളിലെ ഭീകരപ്രവര്‍ത്തനം തടയുന്നതിന്റെയും നിയന്ത്രണരേഖയിലും സമീപപ്രദേശങ്ങളിലും തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയുന്നതിന്റെയും ഭാഗമായി നടന്ന ഏറ്റമുട്ടലുകളിലാണ്‌ ഇത്രയേറെ ഭീകരരെ വധിച്ചതെന്നു പ്രതിരോധ സഹമന്ത്രി ശ്രീപദ്‌ നായിക്‌ ലോക്‌സഭയെ അറിയിച്ചു. ബി.ജെ.പി. എം.പി. നിതേഷ്‌ ഗംഗ ദേപിന്റെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
2014-18 കാലയളവിലെ വിവരങ്ങളാണ്‌ മന്ത്രി നല്‍കിയത്‌. 2014-ല്‍ 104 തീവ്രവാദികളെ സൈന്യം വധിച്ചു. 2015-ല്‍ 97, 2016-ല്‍ 140, 2017-ല്‍ 210, 2018-ല്‍ 249 എന്നിങ്ങനെയാണു കണക്കുകള്‍.

Ads by Google
Thursday 04 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW