Tuesday, August 20, 2019 Last Updated 16 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.31 AM

യുദ്ധ കുറ്റകൃത്യം: യു.എസ്‌. നേവി സീല്‍ പ്ലാറ്റൂണ്‍ മേധാവിയെ വെറുതേവിട്ടു

സാന്‍ ഡിഗോ: യു.എസ്‌. നേവി സീല്‍ പ്ലാറ്റൂണ്‍ മേധാവിയെ യുദ്ധകുറ്റകൃത്യങ്ങളില്‍നിന്നു വിമുക്‌തനാക്കി സൈനിക കോടതി. 2017-ല്‍ ഇറാക്കില്‍നിന്നു പരുക്കുകളോടെ പിടികൂടിയ ഐ.എസ്‌. ഭീകരരെ കൊലപ്പെടുത്തിയ കേസില്‍ സ്‌പെഷല്‍ ഓപ്പറേഷന്‍സ്‌ തലവന്‍ എഡ്‌വേര്‍ഡ്‌ ഗല്ലാഗറി(40)നെയാണു സൈനിക കോടതി വെറുതെ വിട്ടത്‌.
പിടികൂടിയ ഐ.എസ്‌. ഭീകരരുടെ മൃതദേഹങ്ങള്‍ക്കരികില്‍ നിന്നു ഫോട്ടോ എടുക്കാന്‍ നിന്നതൊഴികെയുള്ള എല്ലാ കുറ്റങ്ങളില്‍നിന്നു സൈനിക കോടതി കുറ്റവിമുക്‌തനാക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്കരികില്‍ നിന്നു ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തതിനു നാലുമാസം തടവുശിക്ഷ മാത്രമേ ലഭിക്കുകയുള്ളൂ.
വിചാരണയുടെ ഭാഗമായി ഗല്ലാഗര്‍ ഏഴുമാസം തടവില്‍ കഴിഞ്ഞിട്ടുണ്ടെന്നു നാവികവൃത്തങ്ങള്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഇനി സ്വതന്ത്രനാകും.

Ads by Google
Thursday 04 Jul 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW