Wednesday, August 21, 2019 Last Updated 6 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 12.55 AM

അവഗണന; റായിഡു പാഡഴിച്ചു

uploads/news/2019/07/319297/2.jpg

ഹൈദരാബാദ്‌: തുടര്‍ച്ചയായ അവഗണനകളും ഒഴിവാക്കലുകളും മടുത്തു. ഒരിക്കല്‍ അടുത്ത സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നു ലോകം വാഴ്‌ത്തിയ അമ്പാട്ടി റായുഡു ഒന്നുമാകാതെ ഒടുവില്‍ പാഡഴിച്ചു.
ഐ.പി.എല്‍. അടക്കം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നു വിരമിക്കുകയാണെന്നു കാട്ടി റായുഡു ഇന്നലെ ബി.സി.സി.ഐയ്‌ക്കു കത്തയച്ചു. ഫസ്‌റ്റ്ക്ല ാസ്‌ ക്രിക്കറ്റില്‍ നിന്നു നേരത്തെ തന്നെ വിരമിച്ച താരം ഐ.പി.എല്‍. മത്സരങ്ങളില്‍ തുടര്‍ന്നും കളിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും താല്‍പര്യമില്ലെന്നു റായുഡു വ്യക്‌തമാക്കിയതായി ബി.സി.സി.ഐ. വൃത്തങ്ങള്‍ അറിയിച്ചു.
ലോകകപ്പിനുള്ള ഇന്ത്യയുടെ നാലാം നമ്പര്‍ പൊസിഷനിലേക്ക്‌ ശക്‌തമായ 'അവകാശവാദവുമായി' റായിഡു രംഗത്തുണ്ടായിരുന്നുവെങ്കിലും ടീം പ്രഖ്യാപിച്ചപ്പോള്‍ ഇടം ലഭിച്ചിരുന്നില്ല. റായുഡുവിനു പകരം വിജയ്‌ശങ്കറിനെയാണ്‌ ബി.സി.സി.ഐ. അന്നു പരിഗണിച്ചത്‌.
ഇതു വിവാദമാകുകയും ചെയ്‌തിരുന്നു. വിജയ്‌ ശങ്കര്‍ ത്രീ ഡയമന്‍ഷണല്‍ താരമാണെന്നായിരുന്നു തീരുമാനത്തെ ന്യായികരിച്ചു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ എം.എസ്‌.കെ. പ്രസാദ്‌ അന്നു പ്രതികരിച്ചത്‌.
പ്രസാദിന്റെ ഈ പ്രസ്‌താവനയെ കളിയാക്കി ''ലോകകപ്പ്‌ കാണാന്‍ ഞാന്‍ ത്രീഡി ഗ്ലാസ്‌ ഓര്‍ഡര്‍ ചെയ്‌തു'' എന്ന റായുഡുവിന്റെ ട്വീറ്റും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
ലോകകപ്പില്‍ വിജയ്‌ശങ്കര്‍ തിളങ്ങാതെ പോകുകയും പരുക്കേറ്റ്‌ ധവാനും ശങ്കറും ടീമിന്‌ പുറത്തായിട്ടും റായുഡുവിനെ പരിഗണിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തയാറായിരുന്നില്ല. ധവാനു പകരം ആദ്യം ഋഷഭ്‌ പന്തിനെയും വിജയ്‌ ശങ്കറിനു പകരം സാധ്യതാ ലിസ്‌റ്റില്‍ പോലുമില്ലാതിരുന്ന മായങ്ക്‌ അഗര്‍വാളിനെയുമാണ്‌ ബി.സി.സി.ഐ. ഇംഗ്ലണ്ടിലേക്ക്‌ അയച്ചത്‌.
ഇതിനു പിന്നാലെയാണ്‌ റായുഡുവിന്റെ വിരമിക്കല്‍ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്‌.
ഇന്ത്യയ്‌ക്ക് വേണ്ടി 55 ഏകദിനങ്ങളും ആറു ട്വന്റി 20 മത്സരങ്ങളും 33-കാരനായ റായുഡു കളിച്ചിട്ടുണ്ട്‌. ഏകദിനത്തില്‍ 47.05 ശരാശരിയില്‍ 1694 റണ്‍സ്‌ നേടി. മൂന്ന്‌ സെഞ്ചുറികളും 10 അര്‍ധ സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്‌. ആറു ടിട്വന്റിയില്‍ നിന്ന്‌ 42 റണ്‍സാണ്‌ താരത്തിന്റെ അക്കൗണ്ടിലുള്ളത്‌. അതേസമയം ഇതുവരെ ഇന്ത്യയ്‌ക്കായി ടെസ്‌റ്റ് കളിക്കാന്‍ റായിഡുവിന്‌ അവസരം ലഭിച്ചിട്ടില്ല.
2013ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ഹൈദരാബാദ്‌ താരത്തിന്‌ സ്‌ഥിരമായി ടീമില്‍ ഇടംലഭിച്ചിരുന്നില്ല. പിന്നീട്‌ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനും വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനത്തോടെ റായിഡു ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയായിരുന്നു.

Ads by Google
Thursday 04 Jul 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW