Friday, August 23, 2019 Last Updated 13 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 12.55 AM

ചാരുലത മുത്തശ്ശിക്ക്‌ ഇനി ഇന്ത്യയുടെ എല്ലാ മത്സരവും കാണാം

uploads/news/2019/07/319295/6.jpg

ബിര്‍മിങ്‌ഹാം: ലോകകപ്പില്‍ ഇന്ത്യ-ബംഗ്ലാദേശ്‌ മത്സരം പുരോഗമിക്കുമ്പോള്‍ ലോകം മുഴുവന്‍ ശ്രദ്ധ നേടിയതു ഇന്ത്യന്‍ ടീമിന്റെ കടുത്ത ആരാധികയായ 87-കാരി ചാരുലത പട്ടേലില്‍.
ഗ്യാലറിയില്‍ ഇന്ത്യന്‍ ടീമിനെ ആവേശത്തോടെ പ്രോത്സാഹിപ്പിച്ച മുത്തശ്ശി മത്സരം അവസാനിച്ചപ്പോഴേക്കും സോഷ്യല്‍ മീഡിയയില്‍ താരമായി. മത്സരശേഷം ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലിയും ഉപനായകന്‍ രോഹിത്‌ ശര്‍മയും ഗാലറിയിലെത്തി മുത്തശിയെ കണ്ടിരുന്നു.
ഇപ്പോള്‍ ഈ മുത്തശ്ശിയുടെ ക്രിക്കറ്റ്‌ പ്രേമത്തിന്‌ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്‌ മഹീന്ദ്ര ഗ്രൂപ്പ്‌ ചെയര്‍മാന്‍ ആനന്ദ്‌ മഹീന്ദ്ര. ഇന്ത്യന്‍ ടീമിന്‍റെ ഇനിയുള്ള മത്സരങ്ങള്‍ നേരിട്ട്‌ കാണാനായി മുത്തശ്ശിക്ക്‌ ടിക്കറ്റുകള്‍ നല്‍കുമെന്നാണ്‌ ആനന്ദ്‌ മഹീന്ദ്ര അറിയിച്ചത്‌.

Ads by Google
Thursday 04 Jul 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW