Wednesday, August 07, 2019 Last Updated 7 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 08.46 PM

ജനിച്ച് ആറു മാസത്തിനിടെ മകളുടെ മുടി മുറിയ്‌ക്കേണ്ടി വന്നത് ഏഴു തവണ: വാവയുടെ മുടിയുടെ വളര്‍ച്ചയില്‍ അമ്പരന്ന് ലോകം!

Hairiest Baby

ഇംഗ്ലണ്ടിലെ പ്ലിമത്തിലാണ് ജെമ്മ എന്ന ഹെയര്‍ സ്‌റ്റെലിസ്റ്റ് ജോലി ചെയ്യുന്നത്. മറ്റുള്ളവരുടെ മുടി കെയര്‍ ചെയ്യുന്നതിനേക്കാള്‍ ജെമ്മയുടെ ജോലി സ്വന്തം മകളുടെ മുടി സംരക്ഷിക്കുന്നതിലാണ്. ഇതിന് കാരണവുമുണ്ട്. ജനിച്ച് ആറ് മാസത്തിനിടയില്‍ ഏഴു തവണയാണ് ജെമ്മയുടെ മകള്‍ വിയന്നയുടെ മുടി മുറിക്കേണ്ടി വന്നത്. ഇത്രയും വേഗത്തില്‍ മുടി വളരുന്നത് അപൂര്‍വ്വമാണെന്നാണ് മറ്റുള്ള ഹെയര്‍സ്‌റ്റൈലിസ്റ്റുകള്‍ പോലും പറയുന്നത്.

താന്‍ ഇതുവരെയും മറ്റാരുടെയും മുടി ഇത്ര വേഗം വളരുന്നത് കണ്ടിട്ടില്ലെന്ന് ജെമ്മ പറയുന്നു. മകള്‍ വലുതായിക്കഴിഞ്ഞാല്‍ നിരവധി ഹെയര്‍ സ്‌റ്റൈലുകള്‍ പരീക്ഷിക്കാന്‍ കഴിയും എന്ന സന്തോഷവും ജെമ്മയ്ക്കുണ്ട്. ജനിച്ചപ്പോള്‍ വിയന്നയുടെ തല നിറയെ മുടിയായിരുന്നു. മുടിയുടെ നീളം കാരണം പലരും വിയന്ന ഒരു പാവയാണെന്നു പോലും തെറ്റിദ്ധരിക്കാറുണ്ടായിരുന്നെന്ന് ജെമ്മ പറയുന്നു. ജെമ്മ ഒരു ഹെയര്‍സ്‌റ്റൈലിസ്റ്റായതു കൊണ്ട് തന്നെ വിയന്നയുടെ മുടി നീട്ടി വളര്‍ത്താനാണ് ഇവരുടെ തീരുമാനം.

Ads by Google
Wednesday 03 Jul 2019 08.46 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW