Wednesday, July 03, 2019 Last Updated 5 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 07.53 PM

മുന്‍നിരയില്‍ സ്ത്രീകളിരുന്നത് ഇഷ്ടപ്പെട്ടില്ല, ആത്മീയ ഗുരു വേദിവിട്ടിറങ്ങിപ്പോയി

Swami Gyanvatsalya, Motivational guru

ജയ്പൂര്‍: വേദിയുടെ മുന്‍ നിരയില്‍ സ്ത്രീകളിരുന്നതില്‍ പ്രതിഷേധിച്ച് മോട്ടിവേഷണല്‍ പ്രാസംഗികനും ആത്മീയ ഗുരുവുമായ സ്വാമി ഘ്യാന്‍വാത്സല്യ പ്രസംഗിക്കാതെ വേദി വിട്ടു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രാജസ്ഥാന്‍ സര്‍വ്വീസ് ഡോക്ടേഴ്‌സ് അസോസിയേഷനും ജയ്പൂരിലെ ബിര്‍ള ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'രാജ് മെഡിക്കോണ്‍2019' എന്ന ചടങ്ങില്‍ നിന്നാണ് സ്വാമി ഇറങ്ങിപ്പോയത്.

ആദ്യത്തെ മൂന്നു വരികളില്‍ സ്ത്രീകളെ ഇരുത്തരുതെന്ന് സ്വാമി സംഘാടകരോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്വാമിയുടെ നിബന്ധനക്കെതിരെ വനിതാ ഡോക്ടര്‍മാര്‍ രംഗത്തെത്തുകയായിരുന്നു. രണ്ട് മുന്‍ നിര സീറ്റുകള്‍ ഒഴിച്ചിടണമെന്ന സംഘാടകരുടെ ആവശ്യവും ഡോക്ടര്‍മാര്‍ തള്ളി.

വനിതാ ഡോക്ടര്‍മാര്‍ക്ക് പിന്തുണയായി പുരുഷ ഡോക്ടര്‍മാരും രംഗത്തെത്തി. തര്‍ക്കത്തിനിടെ ആദ്യ മൂന്നു വരികളില്‍ നിന്ന് സ്ത്രീകള്‍ പിന്നോട്ട് മാറിയിരിക്കണമെന്ന് മൈക്കിലൂടെ നിര്‍ദേശിക്കണമെന്ന് സ്വാമി സംഘാടകരോട് ആവശ്യപ്പെട്ടത് കൂടുതല്‍ പ്രതിഷേധത്തിനിടയാക്കുകയായിരുന്നു. തുടര്‍ന്ന സ്വാമി ഘ്യാന്‍വാത്സല്യ പ്രസംഗിക്കാതെ ഇറങ്ങിപ്പോയി.

Ads by Google
Ads by Google
Loading...
TRENDING NOW