Thursday, August 22, 2019 Last Updated 34 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 07.45 PM

ബിനോയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും കേസില്‍ ഇടപെടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

Kodiyeri Balakrishnan

കൊച്ചി: പീഡനക്കേസില്‍ മകന്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചുവെങ്കിലും കേസില്‍ ഇടപെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയിയെ സംരക്ഷിക്കില്ല. തന്റെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും കോടിയേരി കൊച്ചിയില്‍ പ്രതികരിച്ചു.

കുടുംബാംഗങ്ങള്‍ ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്തം തനിക്കോ പാര്‍ട്ടിക്കോ ഏറ്റെടുക്കാനാകില്ലെന്നും ബിനോയിയെ താനോ പാര്‍ട്ടിയോ സംരക്ഷിക്കില്ലെന്നും നേരത്തെ കോടിയേരി വ്യക്തമാക്കിയിരുന്നു. ബിനോയ്‌ക്കെതിരായ കേസിനെ സംബ്‌നധിച്ച് തനിക്ക് നേരത്തെ അറിവില്ലായിരുന്നുവെന്നും ഇതുവരെ കേസില്‍ ഇടപെട്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യം മുംബൈ കോടതി അനുവദിച്ചതിനു പിന്നാലെ മുന്‍ നിലപാട് കോടിയേരി ആവര്‍ത്തിക്കുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW