Wednesday, August 07, 2019 Last Updated 3 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 06.53 PM

ശബരിമല: കേന്ദ്രത്തിന്റെ ശരിയായ നിലപാടെന്ന് ശ്രീധരന്‍ പിള്ള, കേന്ദ്രം നിയമം കൊണ്ടുവരണമെന്ന് സെന്‍കുമാര്‍

sabarimala women entry, ps sreedharan pillai, tp senkumar,Ravi shankar prasad

കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. സുപ്രീം കോടതി വിധി മറികടക്കുന്നതിന് കേന്ദ്രം ഇപ്പോള്‍ നിയമ നിര്‍മ്മാണത്തിനില്ലെന്ന് ലോക്‌സഭയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു. ഇതിനെ പിന്തുണച്ചാണ് ശ്രീധരന്‍പിള്ള രംഗത്തെത്തിയത്.

' കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ നിയമാനുസൃതമാണ്. ഉത്തരവാദിത്തമുള്ള ഒരു മന്ത്രിക്ക് അങ്ങനെമാത്രമേ പറയാനാകൂ. കോടതിയുടെ പരിഗണനയിലുള്ള ഒരു കാര്യത്തില്‍ ഇടപെടുന്നത് കോടതിയലക്ഷ്യമെന്ന് കരുതിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നാണ് ഞാന്‍ കരുതുന്നത്' ശ്രീധരന്‍ പിള്ള പറഞ്ഞു.

കേരള സര്‍ക്കാര്‍ ശബരിമലയെ സ്ത്രീകളെ കൊണ്ടുപോകില്ലെന്ന നിലപാട് ഇപ്പോള്‍ എടുത്തിട്ടുണ്ട്. ഇതോടെ വാദങ്ങള്‍ അവസാനിച്ചു. സമരങ്ങള്‍ക്കുള്ള സാഹചര്യം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മടികാണിക്കുന്നുവെന്ന വാദം അജ്ഞത കൊണ്ടുള്ളതാണെന്നും ശ്രധരന്‍ പിള്ള പറഞ്ഞു.

അതേസമയം ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ആവശ്യപ്പെട്ടു. വിഷയം കോടതിയില്‍ ആയതിനാലാണ് നിയമമന്ത്രി അങ്ങനെ പറഞ്ഞത്. പാര്‍ലമെന്റിന് നിയമം ഉണ്ടാക്കാനാകും. ഇത്തരത്തില്‍ എത്രയോ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകസ്ഭയില്‍ ശശി തരൂര്‍ എംപിയുടെ ചോദ്യത്തിനു മറുപടി നല്‍കവെയാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW