Tuesday, August 06, 2019 Last Updated 3 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 04.58 PM

അകത്ത് പ്രവേശിക്കാന്‍ സ്‌കാനറിലൂടെ നടന്നു ചെന്ന് പഞ്ച് ചെയ്യണം, തടവുകാര്‍ക്ക് പരസ്പരം കാണാനാവില്ല ;സംസ്ഥാനത്തെ ആദ്യ അതിസുരക്ഷാ ജയില്‍ പ്രവര്‍ത്തനം തുടങ്ങി

uploads/news/2019/07/319211/prison.jpg

തൃശ്ശൂര്‍ : സംസ്ഥാനത്തെ ആദ്യത്തെ അതിസുരക്ഷാ ജയില്‍ പ്രവര്‍ത്തനം തുടങ്ങി. ഒരേസമയം അറുനൂറോളം തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ജയില്‍ തൃശ്ശൂരിലെ വിയ്യൂരിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

തീവ്രവാദികളടക്കമുള്ള കൊടും കുറ്റവാളികളെ പാര്‍പ്പിക്കാന്‍ ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് അതിസുരക്ഷാ ജയിലില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജയിലില്‍ 2016 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജയിലിന്റെ ഉദ്ഘാടനം നടത്തിയിരുന്നു. ഇപ്പോഴാണ് പണി പൂര്‍ത്തിയായി പ്രവര്‍ത്തനമാരംഭിക്കുന്നത്.

സ്‌കാനറിലൂടെ നടന്ന് വിരല്‍ പഞ്ചിംഗ് നടത്തിയ ശേഷം വേണം ജയിലിന്റെ അകത്ത് പ്രവേശിക്കാന്‍. തടവുകാര്‍ക്ക് പരസ്പരം കാണാനാവില്ല. എല്ലാ മുറികളിലും സിസിടിവിയും സ്ഥാപിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ കോടതി നടപടികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യവും ജയിലില്‍ ഒരുക്കിയിട്ടുണ്ട്. ഒമ്പതേക്കറില്‍ മൂന്ന് നില കെട്ടിടമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

24 മണിക്കൂറും സുരക്ഷാ ഭടന്മാരുള്ള നാല് ടവറുകളും സ്ഥാപിച്ചിട്ടുണ്ട്. ജയിലില്‍ ആധുനിക സൗകര്യമുള്ള അടുക്കളയുടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതേയുള്ളൂ. അതുവരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുകാര്‍ക്ക് ഭക്ഷണമെത്തിക്കും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW