Friday, August 23, 2019 Last Updated 52 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 04.23 PM

സ്വര്‍ണ്ണക്കടത്തുകേസ് പ്രതി വിഷ്ണുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 20 കുപ്പി വിദേശ നിര്‍മ്മിത മദ്യം പിടികൂടി

uploads/news/2019/07/319207/gold-smugling.jpg

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തു കേസ് പ്രതിയും വയലിനിസ്റ്റ് ബാലഭാസ്‌കറുടെ അപകട മരണത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭാഗത്തു നിന്നും ആരോപണം നേരിടേണ്ടി വരികയും ചെയ്ത വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. റെയ്ഡിനിടെ വിഷ്ണുവിന്റെ വീട്ടില്‍ നിന്നും വിദേശ നിര്‍മ്മിത മദ്യവും കണ്ടെത്തി. 20 കുപ്പി വിദേശ നിര്‍മ്മിത മദ്യമാണ് വിഷ്ണുവിന്റെ വീട്ടില്‍ നിന്നും സിബിഐ പിടികൂടിയത്.

മദ്യം കണ്ടെത്തിയ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് വകുപ്പ് വിഷ്ണുവിനെതിരെ കേസെടുത്തു. വിഷ്ണുവിനെ കൂടാതെ സ്വര്‍ണക്കടത്ത് കേസിലെ മറ്റു പ്രതികളുടെ വീട്ടിലും സിബിഐ റെയ്ഡ് നടത്തി.

Ads by Google
Ads by Google
Loading...
TRENDING NOW