Wednesday, August 21, 2019 Last Updated 28 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 04.07 PM

കിരീടത്തോടെ യാത്രയയപ്പ് ഒരുക്കാന്‍ നീലപ്പട: ലോകകപ്പോടെ എംഎസ് ധോണി വിരമിക്കുന്നു?

Dhoni

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. ഇംണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പോടെ ധോണി വിരമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ലോകകപ്പിന് ശേഷം എംഎസ് ധോണി ഇന്ത്യയ്ക്കായി തുടര്‍ന്ന് കളിക്കുമോ എന്ന് സംശയമാണെന്ന് ബിസിസിഐ പ്രതിനിധി പറഞ്ഞതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ധോണിയുടെ വിരമിക്കല്‍ സംബ്‌നധിച്ച് ബിസിസഐയോ സെലക്ഷന്‍ കമ്മിറ്റിയോ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നാണ് വിവരം. ലോകകപ്പില്‍ ധേണിയുടെ മെല്ലപ്പോക്കിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ലോകകപ്പിലെ ഇതുവരെയുള്ള ഏഴ് മത്സരങ്ങളില്‍ നിന്ന് 223 റണ്‍സാണ് ധോണിയുടെ സമ്പാദ്യം.

2004 ഡിസംബറിലാണ് രാജ്യാന്തര ക്രിക്കറ്റില്‍ എംഎസ് ധോണി അരങ്ങേറിയത്. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 , ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ സമ്മാനിച്ച ഏക നായകനാണ് ധോണി. കരിയറില്‍ ഇതുവരെ 90 ടെസ്റ്റുകളിലും 348 ഏകദിനങ്ങളിലും 98 ട്വന്റി20 മത്സരങ്ങളിലും ധോണി ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. ടെസ്റ്റില്‍ നിന്ന് 2014 ല്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW