Thursday, August 15, 2019 Last Updated 23 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 04.39 PM

ആരാധനാ വിധിമുറകള്‍

uploads/news/2019/07/319202/joythi030719a.jpg

നിങ്ങള്‍ ഏതു ജാതി, മതസ്ഥരാണെങ്കിലും അവരവരുടെ വിശ്വാസപ്രകാരം ദൈവത്തെ ആരാധിക്കുന്നത് ഐശ്വര്യ ദായകമാണ്. അതിന് ചില നിയമാവലികളുണ്ട്.

മനുഷ്യരെപ്പോലെ തന്നെ ദൈവവും വായു, വെള്ളം, ഭക്ഷണം എന്നിവ ഇഷ്ടപ്പെടുന്നവരാണ്. ഒരു വിശേഷമുണ്ടാകുമ്പോള്‍ നാം സദ്യയൊരുക്കുന്നത് പതിവാണല്ലോ.

കാരണം, ആഗതരെ തൃപ്തിപ്പെടുത്തുക, അനുഗ്രഹം നേടുകയെന്നതു തന്നെ. അതുപോലെ തന്നെ ദൈവത്തിന് ഇഷ്ടപ്പെട്ട ജലപാനങ്ങള്‍ നല്‍കി അനുഗ്രഹം നേടാം.

നാം ഏവര്‍ക്കും അവരവരുടെ ജന്മ നക്ഷത്രം അറിയാമല്ലോ. അവരവരുടെ നക്ഷത്രത്തിന് അനുസൃതമായ ഇഷ്ടഭക്ഷണവും പാനീയവും നല്‍കി ഇഷ്ടദൈവത്തെ ആരാധിക്കുക.

നിത്യേന ആവാം. വിഷമമാണെങ്കില്‍ ഇരുപത്തി ഏഴു ദിവസത്തില്‍ ഒരിക്കല്‍ നിങ്ങളുടെ ജന്മ നക്ഷത്രം വരും. ആ നാളിലെങ്കിലും താഴെക്കാണുന്ന കുറിപ്പുനോക്കി ആരാധന മുടങ്ങാതെ നിര്‍വ്വഹിക്കാം.

ദൈവാനുഗ്രഹങ്ങളും വിചാരിച്ച കാര്യസിദ്ധിയും സംശയശേലമെന്യേ നേടാം.

നമ്പര്‍---- നക്ഷത്രം --- ഇഷ്ട നിവേദ്യം

1. അശ്വതി- മുറുക്ക്
2. ഭരണി- നെയ്യപ്പം
3. കാര്‍ത്തിക- വട (ഉഴുന്ന്)
4. രോഹിണി- ജിലേബി
5. മകയിരം- അലുവ
6. തിരുവാതിരര- മലര്‍
7. പുണര്‍തം- പായസം
8. പൂയം- പായസം
9. ആയില്യം- അവില്‍
10. മകം- ലഡു
11. പൂരം- പായസം
12. ഉത്രം- ചീരവട
13. അത്തം- തേന്‍
14. ചിത്തിര- പഴം
15. ചോതി- തൈര്
16. വിശാഖം- വെണ്ണ
17. അനിഴം- പായസം
18. തൃക്കേട്ട- മുന്തിരിങ്ങ
19. മൂലം- പരിപ്പുവട
20. പൂരാടം- ഈത്തപ്പഴം
21. ഉത്രാടം- കൊഴുക്കട്ട
22. തിരുവോണം- ഇഡ്ഢലി
23. അവിട്ടം- അവില്‍
24. ചതയം- മലര്‍
25. പൂരൂരുട്ടാതി- തേന്‍
26. ഉത്രട്ടാതി- ജിലേബി
27. രേവതി- കരിമ്പിന്‍നീര്

ടി.ജെ. നായര്‍, മഞ്ചേരി
മൊ: 9446630412

Ads by Google
Wednesday 03 Jul 2019 04.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW