Tuesday, August 20, 2019 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 04.21 PM

ബജാജ് സിടി 110 ബൈക്കുമായി എത്തുന്നു

bajaj ct110 launched in india

ബജാജ് സിടി 110 ബൈക്കുമായി എത്തുന്നു. 37,997 രൂപയിലാണ് വില ആരംഭിക്കുന്നത്. കിക്ക് സ്റ്റാര്‍ട്ട്, സെല്‍ഫ് സ്റ്റാര്‍ട്ട് എന്നീ രണ്ട് പതിപ്പുകളായാണ് ബൈക്ക് എത്തിയിട്ടുള്ളത്.

കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 37,997 രൂപയും സെല്‍ഫ് സ്റ്റാര്‍ട്ട് വേരിയന്റിന് 44,352 രൂപയുമാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില. കോംബി ബ്രേക്കിങ് സംവിധാനമാണ് ഈ ബൈക്കിന് സുരക്ഷയൊരുക്കുന്നത്. ബജാജിന്റെ പ്ലാറ്റിനയ്ക്ക് കരുത്തേകിയിരുന്ന 115 സിസി ഡിടിഎസ്-ഐ എന്‍ജിനാണ് ഈ വാഹനത്തിലും നല്‍കിയിരിക്കുന്നത്.

8.6 ബിഎച്ച്പി കരുത്തും 9.81 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. നാല് സ്പീഡാണ് ഗിയര്‍ബോക്സ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്സോര്‍ബറുമാണുള്ളത്.

മുന്‍ മോഡലില്‍ നിന്ന് ലുക്കിലും ചില മാറ്റങ്ങള്‍ വരുത്തിയാണ് സിടി110 എത്തുന്നത്. ടാങ്ക് പാഡ്സ്, ഗ്രാഫിക്സ് ഡിസൈന്‍, ബ്ലാക്ക് ഫിനീഷ്ഡ് എന്‍ജിന്‍ കംപാര്‍ട്ട്മെന്റ്, ഹാന്‍ഡില്‍ ബാര്‍, ടിന്റഡ് വൈസര്‍, വലിയ സീറ്റ് എന്നിവയാണ് മുന്‍ മോഡലില്‍ നിന്ന് ഈ വാഹനത്തെ വ്യത്യസ്തമാക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW