Tuesday, August 20, 2019 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 04.08 PM

ഫോക്കസ് ആർട്ട് എക്സിബിഷനും ചിത്രരചനാ മത്സരവും വെള്ളിയാഴ്ച ദമ്മാമിൽ

uploads/news/2019/07/319191/gulf030719c.jpg

ദമ്മാം: ഫോക്കസ് സൗദി ദമ്മാം ചാപ്റ്റർ ദമ്മാമിലെ അൽഷിറാ സെന്റെറിലെ ലുലു മാളിൽ ഈ മാസം അഞ്ചാം തീയ്യതി വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെ ആർട്ട് എക്സിബിഷൻ സംഘടിപ്പിക്കുന്നു. എക്സിബിഷനിൽ പ്രവാസി ചിത്രകാരൻ ജുനൈദ് മമ്പാടിന്റെ സർഗ്ഗസംഭാവനകൾ മുൻനിർത്തി അദ്ദേഹത്തെ ഫോക്കസ് ചടങ്ങിൽ ആദരിക്കും. പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളേയും സാമൂഹിക ചുറ്റുപാടുകളേയും വരയിൽ ആവാഹിച്ച് പൊതുസമൂഹത്തോട് സംവദിക്കുന്നതാണ് ജുനൈദിന്റെ ഒരോ സൃഷ്ടികളും.

ഈ കഴിഞ്ഞ ഈദിന് ഫുൾ ജാർ സോഡാ സ്റ്റൈലിൽ ഈദ് ആശംസ ഒരുക്കിയ ജുനൈദിന്റെ കാലിഗ്രാഫി ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെയാണ് ഈ പ്രവാസി ചിത്രകാരനെ മലയാളീ സമുഹം തിരിച്ചറിയുന്നത്. ജുനൈദിന്റെ തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദർശനം എക്സിബിഷന്റെ ഭാഗമായി നടക്കും. കൂടാതെ വളർന്നു വരുന്ന കുരുന്നുകളെ പ്രോത്സാഹിപ്പിക്കുന്നതിനായ് 5 വയസ്സു മുതൽ 10 വയസ്സ് വരേയുള്ള കുട്ടികൾക്ക് ചിത്രരചനാ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. സർഗ്ഗ ചിത്രങ്ങൾ ഒരുക്കുന്നതിനെക്കുറിച്ച് കുട്ടികൾക്ക് സംവദിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും.

ചിത്രരചനയിലെ വിജയികൾക്ക് ഫോക്കസ് സൗദിയുടെ സർട്ടിഫിക്കറ്റും ലുലു മാൾ നൽകുന്ന ഉപഹാരവും സമ്മാനമായി ലഭിക്കും. എക്സിബിഷൻ സന്ദർശകർക്കായി ഒപ്പന ,കോൽക്കളി തുടങ്ങിയ നാടൻ കലകളുടെ പ്രദർശനവും വേദിയിൽ അരങ്ങേറും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോക്കസ് ദമ്മാം ആട്സ് ഡിപ്പാർട്ടുമെന്റുമായി 050 125 0188 / 050 139 4807 / 056 290 6150ഈ മൊബൈൽ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Wednesday 03 Jul 2019 04.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW