Tuesday, August 20, 2019 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 03.46 PM

പുതിയ ഇരുചക്രവാഹനം വാങ്ങുന്നവര്‍ ഇക്കാര്യം അറിയണം

kerala police facebook post on two wheeler sale

ഇരുചക്രവാഹനം വാഹനം വാങ്ങുമ്പോള്‍ ഹെല്‍മറ്റ് നമുക്ക് സൗജന്യമായി കിട്ടാറുണ്ട്. എന്നാല്‍ വാഹനത്തിന് ഘടിപ്പിക്കുന്ന പാര്‍ട്‌സുകള്‍ക്ക് വില ഈടാക്കാറുണ്ട്.

എന്നാല്‍, ഹെല്‍മറ്റ്, സാരി ഗാര്‍ഡ്, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി, റിയര്‍വ്യൂ മിറര്‍, നമ്പര്‍ പ്ലേറ്റ് എന്നിവ ഉപയോക്താക്കള്‍ക്ക് കമ്പനി സൗജന്യമായി നല്‍കേണ്ടവയാണ്. എന്നാല്‍ ഇത് പലപ്പോഴും പ്രാവര്‍ത്തകമാകാറില്ല.

ഹെല്‍മറ്റിന് പുറമെ ഇരുചക്ര വാഹനങ്ങളില്‍ നമ്മള്‍ ഘടിപ്പിക്കുന്ന എല്ലാ പാര്‍ട്സുകള്‍ക്കും ഡീലര്‍മാര്‍ ഉപയോക്താക്കളില്‍ നിന്ന് അധികപണം ഈടാക്കാറുണ്ട്.

കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം കേരളത്തില്‍ വില്‍ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് നിര്‍മാതാക്കള്‍ ഹെല്‍മറ്റ് വില ഈടാക്കാതെ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം വാഹനം രജിസ്റ്റര്‍ ചെയ്ത് നല്‍കിയാല്‍ മതിയെന്നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവില്‍ വീഴ്ച്ച വരുത്തുന്ന ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Ads by Google
Ads by Google
Loading...
TRENDING NOW