Tuesday, August 20, 2019 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 03.44 PM

നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്റര്‍ എട്ടാം വാര്‍ഷിക നിറവിൽ

uploads/news/2019/07/319185/gulf030719b.jpg

ദോഹ:ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കൊയിലാണ്ടി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നെസ്റ്റ് ഇന്റര്‍നാഷനല്‍ അക്കാദമി ആന്റ് റിസര്‍ച്ച് സെന്റര്‍ (നിയാര്‍ക്ക്) ഖത്തര്‍ ചാപ്റ്റര്‍ എട്ടാം വാര്‍ഷികം ആഘോഷിച്ചു. “ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ” നടന്നആഘോഷപരിപാടി

ദോഹ ബാങ്ക് സി. ഇ. ഒ. ഡോ: ആർ. സീതാ രാമൻ ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം ചെയർമാൻ എൻ. ഇ. അബ്ദുൽ അസീസ് അദ്ധ്യക്ഷ്യതവഹിച്ചു.നിയാര്‍ക്ക് ഖത്തർ ചാപ്റ്റർ പ്രവർത്തനങ്ങളെക്കുറിച്ച് ജനറല്‍ സിക്രട്ടറി എം. ടി ഹമീദ് വിശദീകരിച്ചു.ഖാലിക് എ .എം. പി. (കുവൈറ്റ്‌), സാലെഹ് ബാത്ത (കുവൈറ്റ്), രാമൻ നായർ, മൻസൂർ അലി, സിറാജ് എ. ഖാദര്‍, ഇബ്രാഹിം പി.വി., റംസിയ റിയാസ് എന്നിവർ സംസാരിച്ചു.

നിയാർക് പ്രൊജക്ടിനെക്കുറിച്ച് നിയാര്‍ക്ക് ഗ്ലോബല്‍ ചെയർമാൻ അഷ്റഫ് കെ. പിയും അക്കാദമിക് പ്രവർത്തനങ്ങളെക്കുറിച്ച് നിയാർക് ജന: സിക്രട്ടറി യൂനുസ് ടി. കെ. യും സംസാരിച്ചു. ഫൈസൽ മൂസ സ്വാഗതവും കെ. കെ. വി. മുഹമ്മദലി നന്ദിയും പറഞ്ഞു
ചടങ്ങിൽ ലുലു ഗ്രൂപ്പ്, അൽ ഇമാദി ഗ്രൂപ്പ്, ഡോ. ഹസൻ കുഞ്ഞി, എന്‍. ഇ. അബ്ദുൽ അസീസ്, മുഹമ്മദ് മുഖ്താർ, ഇ.പി അബ്ദുറഹ്മാൻ, ആർ .പി മുഹമ്മദ്, ഇസ്മയിൽ തെനൻങ്കാലിൽ, നാസർ നന്തി, സ്നേഹതീരം ഫാമിലി കൂട്ടാഴ്മ, സിറാജ് കെ., ക്യൂ ബിസ് ഇവന്റ്സ്, ലക്ഷ്മി കൃഷ്ണ, തുടങ്ങിയവവരെ ആദരിക്കുകയും ലിബ ഫാത്തിമ, മുഹമ്മദ് ലിബാൻ, ഹൈന ജനത്ത് എന്നിവരെ അനുമോദിക്കുകയും ചെയ്തു. ഉപഹാരങ്ങള്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് നൽകി. .

തുടർന്ന് നടന്ന യൂനിസെഫ് അംബാസിഡര്‍ പ്രൊഫ: ഗോപിനാഥ് മുതുകാടിന്റെ “എം ക്യൂബ് പ്രോഗ്രാം” മാജിക്കിനോപ്പം മോട്ടിവേഷന്‍ ക്ലാസിൽ വിദ്യാർത്ഥികളും ,രക്ഷിതാക്കളടക്കം വിവിധ മേഖലയിലുള്ളവര്‍ പങ്കെടുത്തു.

ഭിന്നശേശിയുള്ള കുട്ടികള്‍ക്ക് ലോകോത്തര നിലവാരമുള്ള ട്രെയിനിങ്ങും ഒപ്പം അവരവരുടെ ഐ ക്യൂ അനുസരിച്ച് വോക്കേഷണല്‍ പരിശീലനം നൽകി അവരെ ജോലിക്ക് പര്യാപതമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നിയാര്‍ക്കിന് ജി സി സി യിലെ വിവിധരാജ്യങ്ങളിൽ പ്രവർത്തനകമ്മിറ്റികളുണ്ട്.

----- ഷഫീക്അറക്കൽ

Ads by Google
Wednesday 03 Jul 2019 03.44 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW