Tuesday, August 20, 2019 Last Updated 19 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 02.25 PM

സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ കിട്ടിയെന്ന് അറിയിച്ചു, എന്നിട്ടും മീരയെ തേടി എത്തിയത് ആയിരത്തിലധികം റിക്വസ്റ്റുകള്‍: 'സഹികെട്ട്' ഒരു കുറിപ്പ്

Facebook post, Meera Muraleedharan

സര്‍ട്ടിഫിക്കറ്റുകള്‍ കളഞ്ഞുപോയതിന്റെ പേരില്‍ സഹായവും പിന്നാലെ മനസമ്മാധാനവും നഷടമാക്കിയിരിക്കുന്നതിനെക്കുറിച്ചുള്ള പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. തിരുവല്ല കുന്നന്താനം സ്വദേശിനി മീര എം. നായരുടെ സര്‍ട്ടിഫിക്കറ്റുകളാണ് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ 27-ാം തിയതി നഷ്ടമായത്. പോലീസില്‍ പരാതി നല്‍കുകയും അന്ന് രാത്രി തന്നെ ഓട്ടോറിക്ഷാ തൊഴിലാളിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുന്ന ബാഗ് തിരികെ കിട്ടുകയും ചെയ്തു.

എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കളഞ്ഞുകിട്ടി എന്ന വീഡിയോ ജൂണ്‍ 28 മുതല്‍ പ്രചരിക്കുകയായിരുന്നു. ചങ്ങനാശേരിയിലുള്ള മീര എം. നായരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കളഞ്ഞുകിട്ടി എന്ന് മലയാളത്തിലുള്ള കുറിപ്പോടെ വീഡിയോ നിമിഷ നേരത്തിനുള്ളില്‍ സമൂള്‍ മാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.

വീഡിയോ പ്രചരിക്കുന്നതറിഞ്ഞ മീര സര്‍ട്ടിഫിക്കറ്റ് തിരികെ ലഭിച്ചുവെന്നും ദയവായി വീഡിയോ ഷെയര്‍ ചെയ്യുന്നത് നിര്‍ത്തുക' എന്നും കുറിപ്പിട്ടെങ്കിലും നിരവധി പേരാണ് വീഡിയോ വീണ്ടും വീണ്ടും ഷെയര്‍ ചെയ്തിരിക്കുന്നതും. ഇതിനിടെ മീരയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ രണ്ടു ദിവസത്തിനുള്ളില്‍ ആയിരത്തിലധികം ഫ്രണ്ട് റിക്വസ്റ്റുകളാണ് ലഭിച്ചത്. സഹായിച്ചതിന് നന്ദി അറിയിച്ചുകൊണ്ട്, ഇനി ആരും തന്നെയോ അധ്യാപകരയോ ശല്യം ചെയ്യരുത് എന്ന് അഭ്യര്‍ത്ഥനയാണ് നടത്തിയിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ്:

എന്‍റെ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടു എന്നതറിഞ്ഞു എന്നേ സഹായിക്കാൻ തയ്യാറായ എല്ലാവർക്കും ആദ്യം നന്ദി പറയുന്നു. പക്ഷെ പുര കത്തുമ്പോൾ വാഴവെട്ടാൻ എന്ന് പറയുന്നത് പോലെ ആയിരുന്നു അയയ്ച്ചുകിട്ടിയ മെസ്സേജുകളിൽ സിംഹഭാഗവും. രണ്ട് ദിവസം കൊണ്ട് 1,000 ഫ്രണ്ട് റിക്വസ്‌റ്റുകളാണ് FB യിൽ എനിക്ക് ലഭിച്ചത്.NSS കോളേജിലെയും പ്രൊവിഡൻസ് കോളേജിലെയും St.Theresasileyum എന്‍റെ അധ്യാപകരെയും office staffineyum എന്തിന് ഞാൻ ഇന്റേൺഷിപ് ചെയ്ത ISRO യിലെ Ente Guide,SPL Director ഉൾപെടെ പലരേയും വിദേശത്തു നിന്ന്‌ ഇപ്പോളും ആൾക്കാർ വിളിക്കുന്നുണ്ട്. സർട്ടിഫിക്കറ്റ് തിരികെ കിട്ടി എന്ന് പറഞ്ഞാൽ കൂടി ചിലർ അവരോട്‌ എന്‍റെ ഫോൺ നമ്പർ ചോദിക്കുന്നുണ്ട്. എനിക്ക് certificate കളഞ്ഞു പോയ അന്നുതന്നെ (27th june) തിരികെ കിട്ടിയിരുന്നു. അത് ഞാൻ എന്‍റെ FB പേജിൽ പോസ്റ്റും ചെയ്തിരുന്നു. സഹായിക്കാനുള്ള എല്ലാവരുടെയും മനസ്സിന് നന്ദി🙏
ഇനി ഈ പേരിൽ ആരും എന്നെയോ എന്‍റെ അധ്യാപകരെയോ ശല്യം ചെയ്യരുത് എന്ന അഭ്യർത്ഥനയോടെ. നന്ദി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW