Tuesday, August 20, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 01.26 PM

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോൺഫറൻസിൽ മുഖ്യാതിഥി

ന്യുജേഴ്സി: കേരള ഉന്നത വിദ്യാഭ്യാസ - ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയും, മികച്ച വാഗ്മിയും, ഗ്രന്ഥകാരനുമായ കെ.ടി. ജലീൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ കോൺഫറൻസിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നു. 2019 ഒക്ടോബർ 10,11,12 തീയതികളിൽ ന്യൂജേഴ്‌സിയിലെ ഇ-ഹോട്ടലിൽ വെച്ചാണ് വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ കോൺഫറൻസ് നടക്കുന്നത്.

ചരിത്രകാരനും കോളേജ് അദ്ധ്യാപകനുമായ കെ.ടി ജലീൽ, മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയാണ്. ഇപ്പോൾ തവനൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. സി.പി.എം സ്വാതന്ത്രനായാണ് മത്സരിച്ചു വിജയിച്ചത്. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1994 ൽ കാലികറ്റ് സർവകലാശാലയിൽ നിന്ന് എം.ഫിൽ കരസ്ഥമാക്കി. 2006 ൽ ഡോ. ടി. ജമാൽ മുഹമ്മദിന്റെ കീഴിൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ട്രേറ്റ് നേടി.

1990 ൽ പി.എസ്.എം.ഒ കോളേജിലെ യൂനിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1994 ൽ പി.എസ്.എം.ഒ. കോളേജിൽ ചരിത്രാധ്യപകനായി നിയമിതനായി. കോഴിക്കോട് സർവകലാശാലാ സിൻഡിക്കേറ്റ് അംഗം, നോർക്ക റൂട്ട്സ് ഡയറക്ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. "മുഖ്യധാര" ത്രൈമാസികയുടെ ചീഫ് എഡിറ്ററാണ്."ഒരു കൊടുങ്കാറ്റായ ജനപക്ഷരാഷ്ട്രീയം" ആണ് ആദ്യകൃതി. "മലബാർ കലാപം; ഒരു പുനർവായന" എന്ന കൃതിയും രചിച്ചിട്ടുണ്ട്.

എട്ടാമത് ദേശീയ കോണ്‍ ഫ്രന്‍സ് സര്‍വകാല വിജയമാക്കാന്‍ മധു കൊട്ടാരക്കര ( പ്രസിഡന്റ്),സുനില്‍ തൈമറ്റം (സെക്രട്ടറി), സണ്ണി പൌലോസ് (ട്രഷറര്‍),ജയിംസ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്), അനില്‍ ആറന്മുള (ജോയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ജ്, (ജോയിന്റ് ട്രഷറര്‍), തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവേശനം സൗജന്യമായ ഈ സമ്മേളനത്തിലേയ്ക്ക് വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടനകളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

ഇന്ത്യാ പ്രസ്ക്ലബിന്റെ 8 ചാപ്റ്ററുകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ സര്‍വസ്പര്‍ശിയായി പ്രവൃത്തിക്കുന്ന സാമുഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികള്‍, കേരളത്തില്‍ നിന്നുള്ള മാധ്യമ-രാഷ്ട്രീയ പ്രമുഖര്‍, സാഹിത്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.വടക്കേ അമേരിക്കയിലെ മലയാളി സമൂഹം അഭിമുഖികരിക്കുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കി മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന ചര്‍ച്ചകള്‍, പ്രബന്ധാവതരണം, സെമിനാറുകള്‍ തുടങ്ങിയവയാണ് എട്ടാമത് ദേശീയ കോണ്‍ ഫ്രന്‍സിന്റെ സവിശേഷത. പ്രാദേശിക സംഘടനകള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ കോണ്‍ഫ്രന്‍സ്ന്റെ മാറ്റ് കൂട്ടും.

---- സുനില്‍ തൈമറ്റം

Ads by Google
Wednesday 03 Jul 2019 01.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW