Wednesday, August 21, 2019 Last Updated 45 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 01.22 PM

കോഴിക്കോട് നിന്നും വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നരേന്ദ്ര മോദിയും, സംഭവം ഇങ്ങനെ

voters list

കോഴിക്കോട്: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി നരേന്ദ്ര മോദിയുടെ പേരിലും അപേക്ഷ. ഒരു പാണ്ടയുടെ ചിത്രമാണ് ഫോട്ടോയുടെ സ്ഥാനത്തുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ അപേക്ഷ എത്തിയത്.

പ്രായവും, ജനന തീയതിയും മൊബൈല്‍ നമ്പറുമൊക്കെ അപേക്ഷയില്‍ ഉണ്ട്. വില്ലേജിന്റെ പേര് ഗുജറാത്ത് എ്ന്നും തെരുവിന്റെ പേരായി ചായക്കടയെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ് ഓഫീസായി കാണിച്ചിരിക്കുന്നത് കോഴിക്കോടാണ്.

താലൂക്ക് ഓഫീസുകളിലാണ് ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകള്‍ തുടര്‍നടപടിയെടുക്കേണ്ടത്. ഇത്തരം പരിശോധനയിലാണ് കോഴിക്കോട് താലൂക്ക് ഓഫീസില്‍ മോദിയുടെ പേരിലുള്ള അപേക്ഷ ശ്രദ്ധയില്‍പ്പെട്ടത്. ഫോമിലുള്ള ഫോണ്‍ നമ്പറില്‍ വിളിച്ചെങ്കിലും പ്രതികരണമില്ല.

വ്യാജപേരുകളിലും വിലാസങ്ങളിലും വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടാന്‍ അപേക്ഷ നല്‍കുന്നത് തടയാന്‍ സംവിധാനമില്ലാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത്. ഒരു അപേക്ഷയും പരിശോധനയില്ലാതെ വിടരുതെന്നാണ് നിര്‍ദേശം. താലൂക്ക് ഓഫീസില്‍ പരിശോധിക്കുന്ന അപേക്ഷയില്‍ അന്വേഷണറിപ്പോര്‍ട്ട് നല്‍കാനുള്ള ചുമതല ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കാണ്.

Ads by Google
Ads by Google
Loading...
TRENDING NOW