Saturday, August 24, 2019 Last Updated 9 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 12.05 PM

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ചോര തുപ്പി ധോണി, പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

spitting blood

ബര്‍മിങാം: ഈ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ അപരാജയ കുതിപ്പിന് തടയിട്ടത് ഇംഗ്ലണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരം ഇന്ത്യ തോറ്റപ്പോള്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ക്ക് ഇരയായത് മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയായിരുന്നു. വമ്പന്‍ അടികള്‍ക്ക് മുതിരേണ്ട സമയം അതിക്രമിച്ചിട്ട് പോലും ഒരു ഫോര്‍ പോലും നേടാന്‍ ധോണിക്കായില്ല. സിംഗിളുകള്‍ നേടിയിരുന്ന ധോണിയുടെ സമീപനത്തെ വിമര്‍ശിച്ച് സൗരവ് ഗാംഗുലിയും രംഗത്തെത്തിയിരുന്നു.

എന്നാല്‍ വിരലിനേറ്റ പരിക്കോടെയാണ് ധോണി ഇംഗ്ലണ്ടിനെതിരെ കളിച്ചതെന്നാണ് പുറത്തെത്തുന്ന വിവരം. മത്സരത്തിനിടെ പരുക്കേറ്റ വിരല്‍ വായില്‍ വെച്ച ശേഷം ചോര തുപ്പിക്കളയുന്ന ധോണിയുടം ചിത്രം പുറത്തെത്തിയിട്ടുണ്ട്. ഇത് സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായി കഴിഞ്ഞു. ബാറ്റിങ്ങിനിടെ ധോനിയുടെ തള്ളവിരലിന് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടീം മാനേജ്മെന്റ് ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല. പരിക്കോടെയാണ് ധോനി ഇംഗ്ലണ്ടിനെതിരേ ബാറ്റിങ് തുടര്‍ന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW