Tuesday, August 20, 2019 Last Updated 21 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 01.44 AM

പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവ ദേഹവിയോഗ ഉപവാസ ധ്യാനം സമാപിച്ചു

uploads/news/2019/07/319122/re4.jpg

ഇരവിപേരൂര്‍: പൊയ്‌കയില്‍ ശ്രീകുമാര ഗുരുദേവ ദേഹവിയോഗത്തിന്റെ 80-ാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പ്രത്യക്ഷ രക്ഷാെദെവസഭ (പി.ആര്‍.ഡി.എസ്‌.)യുടെ ആഭിമുഖ്യത്തില്‍ 15 ദിവസക്കാലം നടന്നുവന്ന ഉപവാസധ്യാനയോഗം സഭാ ആസ്‌ഥാനമായ ഇരവിപേരൂര്‍ ശ്രീകുമാരഗുരുദേവ മണ്‌ഡപത്തില്‍ സമാപിച്ചു.
പൊയ്‌ക തീര്‍ത്ഥാടകരായി ആയിരങ്ങള്‍, പദയാത്രികരായും, വാഹനത്തിലും സംസ്‌ഥാനത്തിനകത്തും പുറത്തുനിന്നുമായി ശ്രീകുമാരഗുരുദേവ സന്നിധിയില്‍ എത്തിച്ചേര്‍ന്ന്‌ പ്രാര്‍ഥന അര്‍പ്പിച്ചു.
ശ്രീകുമാര ഗുരുദേവ ദേഹവിയോഗം സംഭവിച്ച തിരുകുടിലിലെ പ്രത്യേക പ്രാര്‍ത്ഥനക്ക്‌ സഭാ പ്രസിഡന്റ്‌ െവെ സദാശിവന്‍ നേതൃത്വം നല്‍കി. പദയാത്രികരായി എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകരെ ഇരവിപേരൂര്‍ ജങ്‌ഷനില്‍ സഭാ നേതൃത്വം സ്വീകരിച്ചു. തുടര്‍ന്ന്‌ വിശുദ്ധ മണ്‌ഡപത്തില്‍ പദയാത്രികര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഉപവാസഗാനാലാപനം, ആത്മീയ പ്രഭാഷണം, ഉപവാസധ്യാനയോഗം, അനുസ്‌മരണ പ്രാര്‍ത്ഥന എന്നിവ നടന്നു.
ശ്രീകുമാരഗുരുദേവ മണ്‌ഡപത്തില്‍ നടന്ന ആത്മീയ യോഗത്തില്‍ സഭാ പ്രസിഡന്റ്‌ െവെ സദാശിവന്‍, ഗുരുകുലശ്രേഷ്‌ഠന്‍ എം. ഭാസ്‌ക്കരന്‍ എന്നിവര്‍ ആത്മീയ പ്രഭാഷണങ്ങള്‍ നടത്തി.

Ads by Google
Wednesday 03 Jul 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW