Saturday, August 24, 2019 Last Updated 9 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 01.36 AM

പീഡനം: 'ആയിരം സഹോദരിമാരുടെ സഹോദരന്‍' അറസ്‌റ്റില്‍

uploads/news/2019/07/319110/c4.jpg

ഭോപ്പാല്‍: ബാലികയെ പീഡിപ്പിച്ച കേസില്‍ "ആയിരം സഹോദരിമാരുടെ സഹോദരന്‍" അറസ്‌റ്റില്‍. മധ്യപ്രദേശിലെ ബെതുല്‍ പട്ടണത്തിലെ രാജേന്ദ്ര സിങ്‌(കേന്ദു ബാബ) ആണു പിടിയിലായത്‌. ഊമക്കത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണമാണ്‌ ഇയാളെ കുടുക്കിയത്‌.
പ്രാദേശിക രാഷ്‌ട്രീയ നേതാവാണു രാജേന്ദ്ര സിങ്‌. രക്ഷാബന്ധന്‍ ദിവസം പെണ്‍കുട്ടികള്‍ക്കു രാഖിയും സമ്മാനങ്ങളും നല്‍കിയാണ്‌ അയാള്‍ ജനപ്രതി പിടിച്ചുപറ്റാന്‍ ശ്രമിച്ചത്‌. "ആയിരം സഹോദരിമാരുടെ സഹോദരന്‍" എന്നത്‌ സ്വയം ചാര്‍ത്തിയ വിശേഷണവും.
ഒരു വര്‍ഷത്തോളമാണ്‌ ഇയാള്‍ 11 വയസുള്ള ബാലികയെ പിഡിപ്പിച്ചത്‌. വിവരമറിഞ്ഞ കുട്ടിയുടെ അമ്മയെ ഇയാള്‍ ഭീഷണിപ്പെടുത്തി നിശബ്‌ദയാക്കി. പിന്നീട്‌ ഊമക്കത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ അന്വേഷണം നടന്നത്‌. കേന്ദു ബാബയെ അറസ്‌റ്റ്‌ ചെയ്യുന്നത്‌ അണികള്‍ തടഞ്ഞെങ്കിലും പിന്നീട്‌ പോലീസില്‍ കീഴടങ്ങുകയായിരുന്നു.

Ads by Google
Wednesday 03 Jul 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW