Wednesday, August 21, 2019 Last Updated 9 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 01.30 AM

കോപ്പാ അമേരിക്ക ഫുട്‌ബോള്‍ : പെറുവിനെ പറപ്പിക്കാന്‍ ചിലി

uploads/news/2019/07/319105/s2.jpg

ബ്രസീലിയ: കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ നാളെ നടക്കുന്ന രണ്ടാം സെമിയില്‍ നിലവിലെ ജേതാക്കളായ ചിലിയും പെറുവും തമ്മില്‍ ഏറ്റുമുട്ടും. തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ ലക്ഷ്യമിട്ടാണ്‌ ചിലി ഇറങ്ങുന്നത്‌. അതേസമയം 1975-നു ശേഷം ആദ്യമായി ഫൈനല്‍ ബര്‍ത്ത്‌ സ്വപ്‌നം കാണുകയാണ്‌ പെറു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗ്രൂപ്പ്‌ ബി ജേതാക്കളായി എത്തിയ കരുത്തരായ കൊളംബിയയെ തുരത്തിയാണ്‌ ചിലിയുടെ സെമി പ്രവേശനം. കൊളംബിയയ്‌ക്കെതിരേ നിശ്‌ചിത സമയത്തു സമനില പാലിച്ച ശേഷം ഷൂട്ടൗട്ടിലാണ്‌ അവര്‍ സെമി ബര്‍ത്ത്‌ ഉറപ്പാക്കിയത്‌.
ഗ്രൂപ്പ്‌ സി ജേതാക്കളും കിരീട സാധ്യത കല്‍പിക്കപ്പെട്ടവരുമായ യുറുഗ്വായെ തോല്‍പിച്ചാണ്‌ പെറു അവസാന നാലില്‍ ഇടംപിടിച്ചത്‌. ക്വാര്‍ട്ടറില്‍ പെറുവും ഷൂട്ടൗട്ടിലാണ്‌ ജയം സ്വന്തമാക്കിയത്‌.
കടലാസില്‍ ശക്‌തര്‍ ചിലിയാണെങ്കിലും തങ്ങളുടേതായ ദിനത്തില്‍ ആരെയും തോല്‍പിക്കാന്‍ പോന്നവരാണ്‌ പെറു. ഇരുവുരം തമ്മില്‍ അവസാനം ഏറ്റുമുട്ടിയപ്പോള്‍ ജയം പെറുവിനൊപ്പമായിരുന്നു. പക്ഷേ ആകെക്കണക്കില്‍ ചിലിക്കാണ്‌ മുന്‍തൂക്കം. ഇതുവരെ 20 തവണ ഇവര്‍ മത്സരിച്ചതില്‍ 14 തവണ ചിലി ജയിച്ചു. അഞ്ചു തവണമാത്രമാണ്‌ പെറുവിന്‌ ജയിക്കാനായത്‌. ഒരു മത്സരം സമനിലയില്‍ കലാശിച്ചു.
ഫോമിലേക്കു തിരിച്ചെത്തിയ സ്‌ട്രൈക്കര്‍ അലക്‌സിസ്‌ സാഞ്ചസിന്റെ ബൂട്ടിലാണ്‌ ചിലിയുടെ പ്രതീക്ഷ. സാഞ്ചസ്‌ ഇതുവരെ രണ്ടു ഗോളുകളും ഒരസിസ്‌റ്റും സ്വന്തമാക്കിക്കഴിഞ്ഞു. മധ്യനിര താരം അര്‍ട്യൂറോ വിദാല്‍, ചാള്‍സ്‌ അരാംഗ്വിസ്‌, എഡ്വാര്‍ഡോ വര്‍ഗാസ്‌ എന്നിവരും മികച്ച ഫോമിലാണ്‌.
മറുവശത്ത്‌ ജെഫേഴ്‌സണ്‍ ഫര്‍ഫാന്‍, എഡിന്‍സണ്‍ ഫ്‌ളോറസ്‌ എന്നിവരില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്‌ പെറു ഇറങ്ങുന്നത്‌. ആക്രമണത്തെക്കാള്‍ കടുകട്ടി പ്രതിരോധമാണ്‌ പെറുവിന്റെ ശക്‌തി. മത്സരം ഇന്നു രാവിലെ ആറു മുതല്‍. ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേഷണമില്ല.

Ads by Google
Wednesday 03 Jul 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW