Tuesday, August 20, 2019 Last Updated 15 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 01.19 AM

ഏറ്റവും ചെലവേറിയ വിവാഹമോചനം : ബെസോസുമായി പിരിഞ്ഞ ഭാര്യക്ക്‌ ജീവനാംശം 3800 കോടി ഡോളര്‍!

uploads/news/2019/07/319023/in2.jpg

ന്യൂയോര്‍ക്ക്‌: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്റെ ഭാര്യയായിരുന്നു മക്‌കെന്‍സി. വിവാഹബന്ധം വേര്‍പെടുത്തുമ്പോള്‍ അവരുടെ കൈയിലെത്തുന്നത്‌ 3,800 കോടി യു.എസ്‌. ഡോളര്‍( 2,61,896 കോടി രൂപ) സമ്പന്നരായ വനിതകളുടെ പട്ടികയില്‍ നാലാം സ്‌ഥാനം. അതില്‍ പാതി ജീവകാരുണ്യത്തിനായി സംഭാവന ചെയ്യാനാണു തീരുമാനം.
ലോകത്തെ ഏറ്റവും വലിയ വിവാഹമോചനത്തിലെ നായകനാകുമ്പോഴും ആമസോണ്‍ സ്‌ഥാപകനും തലവനുമായ ജെഫ്‌ ബെസോസ്‌ അതിസമ്പന്നരുടെ നിരയിലെ ഒന്നാമനായി തുടരും. സ്വത്ത്‌ 11,800 കോടി യു.എസ്‌. ഡോളര്‍(8,13,256 കോടി രൂപ).
എഴുത്തുകാരിയായ മക്‌കെന്‍സി 26 വര്‍ഷം ബെസോസിന്റെ ഭാര്യയായിരുന്നു. വീടിന്റെ ഗാരേജില്‍ ജെഫ്‌ ആമസോണിനു തുടക്കമിടുമ്പോള്‍ കരുത്തായി ഒപ്പം നിന്ന മക്‌കെന്‍സിക്കു പിരിയുമ്പോള്‍ ആമസോണില്‍ ഇരുവര്‍ക്കുമായുള്ള ഓഹരിയുടെ 25 ശതമാനമാണു ലഭിക്കുന്നത്‌, ഇതിന്‌ 3800 കോടി ഡോളര്‍ വിലമതിക്കും.
നാലു മക്കളുള്ള ഇരുവരും കഴിഞ്ഞ ജനുവരിയിലാണു വിവാഹമോചനം പ്രഖ്യാപിച്ചത്‌. തന്റെ സമ്പത്ത്‌ പങ്കുവയ്‌ക്കുമെന്നും അത്‌ അലമാര ഒഴിയുന്നതു വരെ തുടരുമെന്നും അവര്‍ അറിയിച്ചത്‌ അതിസമ്പന്നരായ വാറന്‍ ബഫറ്റും ബില്‍ ഗേറ്റ്‌സും ചേര്‍ന്നു രൂപം നല്‍കിയ "ദ്‌ ഗിവിങ്‌ പ്ലെഡ്‌ജ്‌" വെബ്‌സൈറ്റിലൂടെയാണ്‌. ലോകത്തിലെ അതിസമ്പന്നരെ സമ്പത്തിന്റെ പാതി ജീവകാരുണ്യത്തിനായി മാറ്റിവയ്‌ക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന സംരംഭമാണ്‌ ഇത്‌. മക്‌കെന്‍സിയുടെ തീരുമാനത്തെ ജെഫ്‌ ബെസോസ്‌ സ്വാഗതം ചെയ്‌തു.
വാഷിങ്‌ടണ്‍ പോസ്‌റ്റ്‌, സ്വകാര്യ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്‍ തുടങ്ങിയവയുടെ ഓഹരികളുടെ പങ്കും മക്‌കെന്‍സിക്ക്‌ അവകാശമായി ലഭിച്ചെങ്കിലും അവര്‍ അതു വേണ്ടെന്നുവച്ചു. ആമസോണിലെ ഓഹരിയുടെ പേരിലുള്ള വോട്ടിങ്‌ അവകാശവും അവര്‍ ബെസോസിനു തിരികെനല്‍കി. ആമസോണിന്റെ നിയന്ത്രണം തുടര്‍ന്നും ബെസോസിന്റെ പക്കലായിരിക്കും.
ബെസോസിനെു പരസ്‌ത്രീബന്ധമുണ്ടെന്ന വാര്‍ത്തകളാണു വിവാഹമോചനത്തിലെത്തിയത്‌. ആരോപണം അദ്ദേഹം നിഷേധിച്ചിരുന്നു.

Ads by Google
Wednesday 03 Jul 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW