Tuesday, August 20, 2019 Last Updated 15 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 01.18 AM

ഇന്ത്യക്ക്‌ നാറ്റോ ഇതര സഖ്യകക്ഷി സ്‌ഥാനം: സെനറ്റ്‌ അംഗീകരിച്ചു

വാഷിങ്‌ടണ്‍: ഇന്ത്യക്കു നാറ്റോ ഇതര സഖ്യകക്ഷി സ്‌ഥാനം നല്‍കാനുള്ള നിര്‍ദേശത്തിന്‌ യു.എസ്‌. സെനറ്റ്‌ അംഗീകാരം നല്‍കി.
നാഷണല്‍ ഡിഫന്‍സ്‌ ഓതറൈസേഷന്‍ ആക്‌ട്‌ 2020 ലാണ്‌ പുതിയ വ്യവസ്‌ഥയുള്ളത്‌. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയും യു.എസും തമ്മിലുള്ള പരസ്‌പര സഹകരണം വര്‍ധിപ്പിക്കാന്‍ പുതിയ വ്യവസ്‌ഥ കാരണമാകും. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കപ്പലുകളുടെ സുരക്ഷ, അടിയന്തര സഹായങ്ങള്‍ എന്നിവ വര്‍ധിക്കും. സെനറ്റ്‌ പാസാക്കിയ പുതിയ വ്യവസ്‌ഥ പ്രതിനിധി സഭ കൂടി അംഗീകരിച്ചാല്‍ പ്രാബല്യത്തിലാകും. പ്രതിനിധി സഭ വൈകാതെ ബില്‍ പരിഗണനയ്‌ക്കെടുക്കും. 2016 ലാണ്‌ യു.എസ്‌. ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി പ്രഖ്യാപിച്ചത്‌്.

Ads by Google
Wednesday 03 Jul 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW