Tuesday, August 20, 2019 Last Updated 15 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 01.18 AM

അപ്പീല്‍ നല്‍കാന്‍ മല്യക്ക്‌ അനുമതി

ലണ്ടന്‍: വായ്‌പത്തട്ടിപ്പ്‌ കേസില്‍ ഇന്ത്യയ്‌ക്കു കൈമാറാനുള്ള ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാന്‍ മദ്യവ്യവസായി വിജയ്‌ മല്യക്ക്‌ അനുമതി. ലണ്ടന്‍ റോയല്‍ കോര്‍ട്ട്‌സ്‌ ഓഫ്‌ ജസ്‌റ്റിസിലെ രണ്ടംഗ ഡിവിഷന്‍ ബെഞ്ചിന്റേതാണ്‌ ഉത്തരവ്‌.
മല്യയെ ഇന്ത്യയ്‌ക്കു കൈമാറാനുള്ള ഉത്തരവില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണു ബ്രിട്ടീഷ്‌ ആഭ്യന്തര സെക്രട്ടറി സാജിദ്‌ ജാവേദ്‌ ഒപ്പുവച്ചത്‌. ഇതിനെതിരേ അപ്പീല്‍ നല്‍കാന്‍ മല്യ നല്‍കിയ അപേക്ഷ യു.കെ. ഹൈക്കോടതി തള്ളിയിരുന്നു. രേഖാമൂലം വീണ്ടും നല്‍കിയ അപേക്ഷയിലാണ്‌ ഇന്നലെ വിധിയുണ്ടായത്‌.
9,000 കോടി രൂപയുടെ വായ്‌പാ തട്ടിപ്പ്‌ കേസാണു മല്യയുടെ പേരിലുള്ളത്‌. ആഭ്യന്തര സെക്രട്ടറി സാജിദ്‌ ജാവേദിന്റെ അഭിഭാഷകന്‍ കോടതിയിലുണ്ടായിരുന്നില്ല.
ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസും എതിര്‍വാദമുന്നയിക്കാന്‍ കോടതിയിലില്ലായിരുന്നു. വിചാരണയ്‌ക്കായി കേസ്‌ യു.കെ. ഹൈക്കോടതിയിലേക്ക്‌ മാറ്റാന്‍ ജസ്‌റ്റിസുമാരായ ജോര്‍ജ്‌ ലെഗ്ഗാട്‌, ആന്‍ഡ്രൂ പോപ്പിള്‍വെല്‍ എന്നിവരടങ്ങിയ ബെഞ്ച്‌ നിര്‍ദേശിച്ചു.
വിജയ്‌ മല്യയെ ഇന്ത്യക്കു കൈമാറാന്‍ കഴിഞ്ഞ ഡിസംബറിലാണ്‌ വെസ്‌റ്റ്‌മിന്‍സ്‌റ്റര്‍ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിട്ടത്‌. ഇത്‌ അംഗീകരിച്ചാണ്‌ ആഭ്യന്തര സെക്രട്ടറി ഉത്തരവില്‍ ഒപ്പുവച്ചത്‌. ബ്രിട്ടനില്‍ കഴിയുന്ന മല്യയുടെ അവസാന പിടിവള്ളിയാണു പുതിയ ഉത്തരവ്‌.

Ads by Google
Wednesday 03 Jul 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW