Tuesday, August 20, 2019 Last Updated 15 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 01.18 AM

ദാവൂദിന്റെ അനുയായിയെ യു.എസിന്‌ കൈമാറാനുള്ള നീക്കം അട്ടിമറിക്കാന്‍ പാക്‌ നയതന്ത്രപ്രതിനിധികള്‍

ലണ്ടന്‍: അധോലോകത്തലവന്‍ ദാവൂദ്‌ ഇബ്രാഹിമിന്റെ അടുത്ത അനുയായി ജബീര്‍ മോട്ടീവാലയെ അമേരിക്കയ്‌ക്കു കൈമാറാതിരിക്കാന്‍ സകലവഴികളും നോക്കി പാകിസ്‌താന്‍ നയതന്ത്രപ്രതിനിധികള്‍.
മോട്ടിവാല കടുത്ത വിഷാദരോഗം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ അമേരിക്കയിലേക്കു സഞ്ചരിക്കാനാവില്ലെന്ന്‌ എഫ്‌.ബി.ഐയുടെ ഹര്‍ജി എതിര്‍ത്തുകൊണ്ടു പാക്‌ നയതന്ത്രപ്രതിനിധികളുടെ പിന്തുണയുള്ള മോട്ടിവാലയുടെ അഭിഭാഷകന്‍ ലണ്ടനിലെ വെസ്‌റ്റ്‌മിനിസ്‌റ്റര്‍ മജിസ്‌ട്രേറ്റ്‌ കോടയിയില്‍ ബോധിപ്പിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന്‌ കടത്ത്‌ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ വിചാരണ നേരിടാന്‍ മോട്ടിവാലയെ കൈമാറണമെന്നാണ്‌ അമേരിക്കയുടെ ആവശ്യം.
എഫ്‌.ബി.ഐ. നല്‍കിയ സൂചനയെത്തുടര്‍ന്നാണ്‌ 2018 ഓഗസ്‌റ്റില്‍ കള്ളപ്പണം വെളുപ്പിക്കലിനും മയക്കുമരുന്നുകടത്തിനും മോട്ടിവാല ലണ്ടനില്‍വച്ച്‌ അറസ്‌റ്റിലാകുന്നത്‌. അറിയപ്പെടുന്ന വ്യവസായിയാണ്‌ മോട്ടിവാല എന്നാണു പാക്‌ നിലപാട്‌. ഇതു ചൂണ്ടിക്കാട്ടി ലണ്ടനിലെ പാകിസ്‌താന്‍ ഹൈകമ്മിഷന്‍ കത്ത്‌ നല്‍കിയിരുന്നതായി ഇന്ത്യന്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
മോട്ടിവാലയെ അമേരിക്കയ്‌ക്കു കൈമാറിയാല്‍ ദാവൂദും പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐയും തമ്മിലുള്ള ഇടപാടുകള്‍ പുറത്തുവരുമെന്നാണു പാകിസ്‌താന്റെ ആശങ്ക.

Ads by Google
Wednesday 03 Jul 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW