Wednesday, August 21, 2019 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 05.35 PM

നദിക്കു കുറുകെയുള്ള പാലമിറങ്ങിവരുന്ന വാഹനങ്ങള്‍ പെട്ടെന്ന് അപ്രത്യക്ഷമാകുന്നു... അമ്പരപ്പിക്കുന്ന വീഡിയോ

ഏറെ ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നതാണ് ഈ വീഡിയോ. യഥാര്‍ത്ഥത്തില്‍ വാഹനങ്ങള്‍ എവിടേക്കാണ് പോകുന്നത്.
optical illusion

ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ചര്‍ച്ചാവിഷയം. നദിക്കു കുറുകെയുള്ള പാലമിറങ്ങിവരുന്ന വാഹനങ്ങള്‍ പാലത്തിന്റെ കൈവരിക്ക് അടുത്തേക്ക് തിരിഞ്ഞുപോകുന്നതും പെട്ടെന്നുതന്നെ അപ്രത്യക്ഷമാകുന്നതുമാണ് വീഡിയോ.

ഡാനിയല്‍ എന്നയാള്‍ ട്വീറ്ററില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനം തന്നെ 63,000 പേര്‍ കണ്ടുകഴിഞ്ഞു. ഏറെ ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നതാണ് ഈ വീഡിയോ. യഥാര്‍ത്ഥത്തില്‍ വാഹനങ്ങള്‍ എവിടേക്കാണ് പോകുന്നത്. ബര്‍മുഡ ട്രയാങ്കിളിനോടാണ് ചിലര്‍ ഈ തമാശയ്ക്കാണെങ്കിലും പാലത്തെ വിശേഷിപ്പിച്ചത്.

ഒപ്റ്റിക്കല്‍ ഇല്യൂഷനാണ് ഈ പ്രതിഭാസത്തിന് കാരണം. ചിത്രത്തില്‍ കാണുന്ന പാലം ശരിക്കുമൊരു പാലമല്ലെന്നാണ് ചിലര്‍ പറയുന്നത്. അത് ഒരു സാധാരണ റോഡ് മാത്രമാണ്. ഒരു പാര്‍ക്കിംഗ് ഏരിയയുടെ മേല്‍ഭാഗമാണ് നദിപോലെ കാണുന്നത്. പാര്‍ക്കിംഗ് ഏരിയയിലേക്കാണ് ഈ വാഹനങ്ങള്‍ വളവ് തിരിഞ്ഞ് ഇറങ്ങിപ്പോകുന്നതെന്നും ഇവര്‍ പറയുന്നു.

കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയാണ് മേല്‍ക്കൂരയായി കാണുന്നത്. അടിനിലയില്‍ അണ്ടര്‍ പാസ് സൗകര്യവുമുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

Ads by Google
Tuesday 02 Jul 2019 05.35 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW