Saturday, August 24, 2019 Last Updated 15 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 05.34 PM

ലോകകപ്പിൽ നാലാം സെഞ്ചുറി കുറിച്ച് 'ഹിറ്റ്മാൻ' : ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

World Cup, India, Rohith Sharma, Bangladesh

ബർമിങ്ങാം : ലോകകപ്പ് മത്സരത്തിൽ നാലാം സെഞ്ചുറി കുറിച്ച് രോഹിത് ശർമ്മ. 92 ബൗളിൽ 104 റൺസെടുത്ത് രോഹിത് ശർമ്മ പുറത്തായി. സൗമ്യ സർക്കാരിനാണ് രോഹിതിന്റെ വിക്കറ്റ്. ഓഫ് കട്ടറിൽ രോഹിതിന്റെ മിസ്ഹിറ്റ്. എക്സ്ട്രാ കവറിന് മുകളിലൂടെയുള്ള ഉയർത്തിയുള്ള ഒരു ഡ്രൈവിനായിരുന്നു ശ്രമം. ലിറ്റൺ ദാസ് ഒരു അനായാസ ക്യാച്ചെടുത്തു. 34 ഓവർ പിന്നിടുമ്പോൾ 205 റൺസ് എന്ന നിലയിലാണ് ഇന്ത്യ. കോഹ്‌ലി (13) , പന്ത് (8) എന്നിവരാണ് ക്രീസിൽ.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ രോഹിതും രാഹുലും നൽകിയത്. ഒരു വശത്ത് രോഹിത് അടിച്ച് തകർത്തപ്പോൾ മറുവശത്ത് രാഹുൽ ശ്രദ്ധാപൂർവം ബാറ്റ് വീശി. രാഹുൽ നിലയുറപ്പിച്ചതിന് ശേഷം അതിവേഗത്തിൽ റൺസ് നേടാൻ ആരംഭിച്ചു. എന്നാൽ 92 ബൗളിൽ 77 റൺസിൽ നിൽക്കെ രാഹുലിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. റുബെൽ ഹുസൈനാണ് രാഹുലിന്റെ വിക്കറ്റ്.

Ads by Google
Ads by Google
Loading...
TRENDING NOW