Thursday, August 22, 2019 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 04.53 PM

ആരുടെ മകനായാലും സ്വഭാവദൂഷ്യം അംഗീകരിക്കാനാവില്ല: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ബി.ജെ.പി നേതാവിന്റെ മകന്‍ മര്‍ദ്ദിച്ചതില്‍ ക്ഷുഭിതായി പ്രധാനമന്ത്രി

ആകാശ് വിജയ്‌വര്‍ഗിയയെ പിന്തുണയ്ക്കുന്നവരെയും പുറത്താക്കണം. ജനങ്ങളെ സേവിക്കുക എന്ന ജോലിയാണ് ഒരു എം.പിയെന്ന നിലയില്‍ അംഗങ്ങള്‍ക്കുള്ളതെന്നും മോഡി പറഞ്ഞു.
 PM Modi on Indore BJP MLA, workers beat municipal official

ന്യൂഡല്‍ഹി: ബി.ജെ.പി എം.എല്‍.എ കൈലാഷ് വിജയ്‌വര്‍ഗിയയുടെ മകന്‍ ആകാശ് വിജയ്‌വര്‍ഗിയ മുനിസിപ്പല്‍ ഓഫീസ് ജീവനക്കാരനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് ആക്രമിച്ച സംഭവത്തില്‍ ക്ഷുഭിതനായി പ്രധാനമന്ത്രി നരേന്ദ്രമോഡി. പാര്‍ട്ടിയുടെ പ്രതിഛായ മോശമാക്കാന്‍ ഒരു നേതാവിനെയും അനുവദിക്കില്ല. ആരുടെ മകനായാലും സ്വഭാവദൂഷ്യം വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും മോഡി പറഞ്ഞു. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു മോഡിയുടെ വിമര്‍ശനം.

ആകാശ് വിജയ്‌വര്‍ഗിയയെ പിന്തുണയ്ക്കുന്നവരെയും പുറത്താക്കണം. ജനങ്ങളെ സേവിക്കുക എന്ന ജോലിയാണ് ഒരു എം.പിയെന്ന നിലയില്‍ അംഗങ്ങള്‍ക്കുള്ളതെന്നും മോഡി പറഞ്ഞു. അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ബി.ജെ.പി നേതാവിന്റെ മകന്‍ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചത്.

സംഭവത്തില്‍ ജൂണ്‍ 26ന് ആകാശിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. 'ഇതാണ് ബി.ജെ.പിയുടെ രീതി. ആദ്യം അപേക്ഷിക്കും, പിന്നെ ആക്രമിക്കും. തന്റെ നടപടിയില്‍ ഒട്ടും ഖേദമില്ല. അത് സ്വയരക്ഷയുടെ ഭാഗമാണെന്നുമാണ് 'ആകാശ് ഇതേകുറിച്ച് പ്രതികരിച്ചത്. ശനിയാഴ്ച ജാമ്യം നേടി പുറത്തിറങ്ങിയ സമയത്ത് ആകാശിന്റെ ആഘോഷങ്ങളും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. രണ്ടു പേരുടെയും ഭാഗത്ത് കുറ്റമുണ്ടെന്നായിരുന്നു പിതാവ് കൈലാഷ് വിജയ്‌വര്‍ഗിയ പ്രതികരിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW