Tuesday, July 02, 2019 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 04.20 PM

റസ്ലിംഗ് പരിശീലനം നിര്‍ത്തിയതിന് 12കാരനെ കോച്ച് വെടിവച്ച് കൊന്നു

wrestling , crime, murder

ഛണ്ഡീഗഡ്: റസ്ലിംഗ് പരിശീലനം നിര്‍ത്തിയതിന് 12കാരനെ കോച്ച് വെടിവച്ച് കൊന്നു. സോണിപത് ജില്ലയിലെ പലാഡി കലന്‍ വില്ലേജിലാണ് സംഭവം. ഞായറാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നത്. ആയുഷ് എന്ന ബാലനാണ് കൊല്ലപ്പെട്ടത്. മൂത്ത സഹോദരിക്കൊപ്പം ഉറങ്ങുന്നതിനിടെയാണ് ആയുഷിനെ കോച്ച് സോംപ്രകാശ് ഭരദ്വാജ് വെടിവച്ച് കൊന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കുടുംബത്തിലെ മൂന്ന് മക്കളില്‍ ഇളയവനാണ് കൊല്ലപ്പെട്ട ആയുഷ്. ദാദ്രി ജില്ലയില്‍ സോംപ്രകാശ് നടത്തുന്ന റസ്ലിംഗ് പരിശീലന കേന്ദ്രത്തില്‍ ആയുഷ് റസ്ലിംഗ് അഭ്യസിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതലാണ് ആയുഷ് പരിശീലനം തുടങ്ങിയത്. സോം പ്രകാശിന്റെ കോച്ചിംഗ് സെന്ററില്‍ താമസിച്ച് പരിശീലനം നേടി വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം അവിടുത്തെ പരിശീലനം നിര്‍ത്തി.

ആയുഷിന്റെ മൂത്ത സഹോദരനും സോംപ്രകാശും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതേതുടര്‍ന്നാണ് മൂത്ത സഹോദരന്‍ ഇടപെട്ട് ആയുഷിന്റെ പരിശീലനം അവസാനിപ്പിച്ചത്. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. ഞായറാഴ്ച സോംപ്രകാശ് ആയുഷിന്റെ വീട്ടിലെത്തി വീണ്ടും പരിശീലനത്തിന് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടുകാര്‍ സമ്മതിച്ചില്ല. ഇതിന്റെ വൈരാഗ്യത്തില്‍ ഞായറാഴ്ച വൈകിട്ട് എത്തി കൊലപാതകം നടത്തുകയായിരുന്നു.

തന്റെ കോച്ചിംഗ് സെന്ററില്‍ നിന്ന് നിര്‍ത്തിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പ്രാഥമിക സൂചനയെന്ന് പോലീസ് വ്യക്തമാക്കി. സോംപ്രകാശിനെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാകൂ എന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Ads by Google
Tuesday 02 Jul 2019 04.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW